തരംഗം.
സ്‌പേസിലൂടെ/ഒരു മാധ്യമത്തിലൂടെ ഉള്ള ദോലനത്തിന്റെയോ കമ്പനത്തിന്റെയോ സഞ്ചാരം. ഉദാ: വിദ്യുത്-കാന്തിക തരംഗം, ജലതരംഗം, വായുവിലെ ശബ്‌ദതരംഗം. തരംഗസഞ്ചാര ദിശയില്‍ ദോലനം നടക്കുന്നെങ്കില്‍ അനുദൈര്‍ഘ്യതരംഗമെന്നും, തരംഗദിശയ്‌ക്കു ലംബമായി ദോലനം നടക്കുന്നെങ്കില്‍ അനുപ്രസ്ഥ തരംഗമെന്നും പറയുന്നു. ദോലനത്തില്‍ വിസ്ഥാപനം ഏറ്റവും കൂടിയ സ്ഥാനത്തെ ശൃംഗം ( crust) എന്നും ഏറ്റവും കുറഞ്ഞ ഭാഗത്തെ ഗര്‍ത്തം ( trough) എന്നും പറയുന്നു. ഒരേ ദോലനാവസ്ഥയിലുള്ള രണ്ട് സമീപ ബിന്ദുക്കള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം. തരംഗങ്ങള്‍ നിയതരൂപമുള്ളവയും ഇല്ലാത്തവയുമുണ്ട്.