മാനക ദൂര സൂചി.
ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണങ്ങളില്‍ ദൂരം കണക്കാക്കാന്‍ സഹായിക്കുന്ന സവിശേഷ പ്രകാശ സ്രാതസ്സുകള്‍. ഉദാ: ചരനക്ഷത്രങ്ങള്‍. ഒരു സെഫീദ് ചരത്തിന്റെ ചരകാലവും യഥാര്‍ഥ ജ്യോതിയും തമ്മിലുള്ള ബന്ധം അറിയാം. ചരകാലം അളക്കാന്‍ എളുപ്പമാണ്. അതില്‍ നിന്ന് ജ്യോതി കണക്കാക്കാം. അതും ദൃശ്യശോഭയും താരതമ്യം ചെയ്‌താല്‍ ചരനക്ഷത്രത്തിലേക്കും അതുള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹത്തിലേക്കും ഉള്ള ദൂരം കണക്കാക്കാം. വേറെയും നിരവധി ദൂരസൂചികള്‍ ഉണ്ട്.