resonance 2. (phy)

അനുനാദം.

1. വ്യവസ്ഥയുടെ സ്വാഭാവിക ആവൃത്തിക്ക്‌ തുല്യമായ ആവൃത്തിയില്‍ ചോദനം നല്‍കിയാല്‍ കമ്പന ആയതി വളരെ വേഗം വര്‍ധിക്കുന്ന പ്രതിഭാസം. ഉദാ: ഒരു ട്യൂണിങ്‌ ഫോര്‍ക്കുകൊണ്ട്‌ ഒരു വായുനാളിയെ കമ്പിതമാക്കുമ്പോള്‍ വായുനാളിയുടെ സ്വാഭാവിക ആവൃത്തിയും ഫോര്‍ക്കിന്റെ ആവൃത്തിയും തുല്യമാവുമ്പോള്‍ ഉച്ചതയുള്ള ശബ്‌ദം ലഭിക്കുന്നു. 2. a. കപ്പാസിറ്ററും പ്രരകവും ശ്രണിയില്‍ ഘടിപ്പിച്ചിരിക്കുന്ന പരിപഥത്തിലൂടെ പ്രത്യാവര്‍ത്തിധാര ഒഴുകുമ്പോള്‍ അതിന്റെ ഒരു പ്രത്യേക ആവൃത്തിയില്‍ പരിപഥത്തിന്റെ കര്‍ണരോധം ഏറ്റവും കുറവാകുന്ന പ്രതിഭാസം. അപ്പോള്‍ പരിപഥത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഒഴുകുന്നു. b. കപ്പാസിറ്ററും പ്രരകവും സമാന്തരമായി ഘടിപ്പിച്ചിരിക്കുന്ന പരിപഥത്തിലൂടെ പ്രത്യാവര്‍ത്തിധാര ഒഴുകുമ്പോള്‍ കര്‍ണരോധം ഏറ്റവും കൂടുതലാവുമ്പോഴും അനുനാദം ഉണ്ടാകുന്നു. അപ്പോള്‍ വൈദ്യുതി ഏറ്റവും കുറവായിരിക്കും.

More at English Wikipedia

Close