ക്വാസാര്‍.
പ്രകാശിക ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നിരീക്ഷിക്കുമ്പോള്‍ അതിശോഭയുള്ള നക്ഷത്രങ്ങളെപ്പോലെ കാണപ്പെടുന്നതും വളരെ ഉയര്‍ന്ന ചുവപ്പ് നീക്കം ഉള്ളവയുമായ ഒരിനം ഖഗോളപിണ്ഡം Quasi Stellar Radio Sources എന്നതിന്റെ ചുരുക്കമാണ് ക്വാസാര്‍. ചുവപ്പു നീക്കത്തിന്റെ അടിസ്ഥാനത്തില്‍ ദൂരം കണക്കാക്കുമ്പോള്‍, 400 കോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമേ ക്വാസാറുകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളു. അത്രയും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ജന്മമെടുത്തുകൊണ്ടിരുന്ന ഭീമന്‍ ഗാലക്‌സികളുടെ കേന്ദ്രങ്ങളാണ് ക്വാസാറുകളായി പ്രത്യക്ഷപ്പെടുന്നത് എന്നു കരുതപ്പെടുന്നു. ഗാലക്‌സി കേന്ദ്രത്തിലുള്ള തമോഗര്‍ത്തങ്ങളുടെ ആര്‍ജിത ഡിസ്‌ക് ആണ് നാം കാണുന്നത്.