ന്യൂട്ടേഷന്‍.
ഭൂഅക്ഷത്തിന്റെ ചെറു ചാഞ്ചാട്ടം. ഭൂമിയുടെ മധ്യഭാഗവീര്‍പ്പില്‍ ചന്ദ്രന്റെയും സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടെയും ഗുരുത്വാകര്‍ഷണ ഫലമായിട്ടാണ് ചാഞ്ചാട്ടം സംഭവിക്കുന്നത്. ചാന്ദ്രന്യൂട്ടേഷന്റെ ആവര്‍ത്തനകാലം 18 വര്‍ഷം 220 ദിവസവും സൗര ന്യൂട്ടേഷന്റേത് 0.5 വര്‍ഷവും ആണ്. കൂടാതെ 15 ദിവസം ആവര്‍ത്തനകാലമുള്ള മറ്റൊരു ന്യൂട്ടേഷനും ഭൂഅക്ഷത്തിനുണ്ട്.