അഭിലംബം.
ഒരു രേഖയ്‌ക്കോ സമതലത്തിനോ ലംബമായ മറ്റൊരു രേഖ അഥവാ സമതലം. ഒരു വക്രത്തിന് ഒരു ബിന്ദുവില്‍ വരയ്‌ക്കുന്ന സ്‌പര്‍ശരേഖയ്‌ക്ക് ലംബമായി അതേ ബിന്ദുവിലൂടെ വരയ്‌ക്കുന്ന രേഖയാണ് വക്രത്തിന്റെ അഭിലംബം. വക്രതലത്തിന്റെ ഒരു ബിന്ദുവിലെ സ്‌പര്‍ശതലത്തിനു ലംബമായി അതേബിന്ദുവിലൂടെയുള്ള സമതലമാണ് വക്രതലത്തിന്റെ അഭിലംബം.