മാതൃക.
മോഡല്‍. ഒരു ഭൗതിക വ്യവസ്ഥയുടെ കൃത്യമായ ഗണിതവിവരണവും നിര്‍ധാരണവും സാധ്യമല്ലാത്ത സാഹചര്യത്തില്‍ ലളിതവും യാഥാര്‍ഥ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നതുമായ ഒരു ഗണിത വിവരണം. അതുപയോഗിച്ചുള്ള ഏകദേശ നിര്‍ധാരണവും ഫലപ്രവചനവും ആണ് മോഡലിംഗ്. ജ്യോതിശ്ശാസ്‌ത്രം, അണുകേന്ദ്രവിജ്ഞാനീയം എന്നീ മേഖലകളില്‍ പലപ്പോഴും മോഡലിംഗിനെ ആശ്രയിക്കേണ്ടിവരുന്നു.