മാന്റില്‍.
ഭൂമിയുടെ അകക്കാമ്പിനും ഭൂവല്‍ക്കത്തിനും ഇടയിലുള്ള പാളി. 2900 കി.മീ. ആഴത്തില്‍ ഇത് അവസാനിക്കുന്നു. ഭൂമിയുടെ വ്യാപ്‌തത്തിന്റെ 80 ശതമാനത്തോളം ഇതാണ്. പ്ലേറ്റുകളുടെ ചലനത്തെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുള്ള ഇതിന് മൂന്ന് മേഖലകള്‍ ഉണ്ട്. 1. ലിതോസ്‌ഫിയറിന്റെ ഭാഗമായ ഉപരിമാന്റില്‍ 2. പ്ലാസ്‌തികാവസ്ഥയിലുള്ള ആസ്‌തനോസ്‌ഫിയര്‍ 3. കീഴ്‌മാന്റില്‍.