സെന്‍ട്രിയോള്‍
ജന്തുകോശങ്ങളില്‍ കോശമര്‍മസ്‌തരത്തിനു തൊട്ടുപുറത്തായി കാണുന്ന ദണ്ഡ് പോലുള്ള സൂക്ഷ്‌മ വസ്‌തുക്കള്‍. 300 മുതല്‍ 500 വരെ നാനോമീറ്റര്‍ നീളവും 150 നാനോമീറ്റര്‍ വ്യാസവും ഉണ്ടായിരിക്കും. കോശവിഭജന സമയത്ത് സ്‌പിന്‍ഡില്‍ നാരുകളെ ക്രമീകരിക്കുവാനുള്ള കേന്ദ്ര ബിന്ദുവായും അവ പ്രവര്‍ത്തിക്കും. ഉയര്‍ന്ന തരം സസ്യങ്ങളില്‍ സെന്‍ട്രിയോളുകളില്ലെന്നത് ശ്രദ്ധേയമാണ്.