adenosine triphosphate (ATP)

അഡിനോസിന്‍ ട്ര ഫോസ്‌ഫേറ്റ്‌

ജീവജാലങ്ങളിലെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്വതന്ത്ര ഊര്‍ജം നല്‍കുന്ന തന്മാത്ര. ഇതിനെ ജീവജാലങ്ങളിലെ ഊര്‍ജ വിനിമയ നാണയം ( energy currency) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ജീവികളുടെ നിലനില്‍പ്പിനാധാരമായ പ്രവൃത്തി, തന്മാത്രകളുടെയും അയോണുകളുടെയും ക്രിയാശീല പരിവഹനം, പുതിയ തന്മാത്രകളുടെയും കോശങ്ങളുടെയും നിര്‍മ്മിതി എന്നീ അഭിക്രിയകള്‍ക്ക്‌ തുടര്‍ച്ചയായി സ്വതന്ത്ര ഊര്‍ജം ആവശ്യമാണ്‌. അതിനെല്ലാം ഊര്‍ജം നല്‍കുന്നത്‌ ATP തന്മാത്രയാണ്‌. ഇതിലുള്ള ഫോസ്‌ഫേറ്റ്‌ രാസബന്ധങ്ങളുടെ വിടുതലും കൂടിച്ചേരലുകളും വഴിയാണ്‌ ഇതു സാധിക്കുന്നത്‌. ATP യില്‍ നിന്ന്‌ ഒരു ഫോസ്‌ഫേറ്റ്‌ മാറുമ്പോള്‍ ADPയും രണ്ടു ഫോസ്‌ഫേറ്റു മാറിയാല്‍ AMP യും ഉണ്ടാകും. ഇത്‌ തിരിച്ചും സാധ്യമാണ്‌.

More at English Wikipedia

Close