അസെല്ലുലാര്‍
വ്യത്യസ്‌ത കോശങ്ങളായി വിഭജിക്കപ്പെടാത്ത ജീവി. ബഹുകോശജീവികളുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പലതരം കോശങ്ങള്‍ കൊണ്ടാണ്. ഇതില്‍ ഓരോ തരം കോശങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ധര്‍മ്മങ്ങളാണുള്ളത്. എന്നാല്‍ അമീബ മുതലായ ജീവികളില്‍ ഒരു കോശത്തില്‍ തന്നെയാണ് ജീവന്റെ നിലനില്‍പ്പിനു വേണ്ട എല്ലാ പ്രക്രിയകളും നടക്കുന്നത്. അതിനാല്‍ അവയെ ഏകകോശ ജീവികളെന്നു വിളിക്കുന്നതില്‍ അപാകതയുണ്ട്. ഈ പ്രശ്‌നമൊഴിവാക്കുവാനാണ് അവയെ "കോശനിര്‍മിതമല്ലാത്ത' എന്നര്‍ഥം വരുന്ന "അസെല്ലുലാര്‍' എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്.