Read Time:7 Minute

ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA – സായൻസികം – ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം. കോഴ്സ് പേജ് സന്ദർശിക്കൂ..

വായനശാലകളിലും ക്ലബ്ബുകളിലും, ചിലപ്പോൾ തെരുവോരങ്ങളിലും നിന്ന് വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണക്കാരോട് ശാസ്ത്ര കാര്യങ്ങൾ പറയുന്ന കൂട്ടർ എന്ന നിലയിൽ പരിഷദ് പ്രവർത്തകർ മുമ്പ് ശ്രദ്ധനേടിയിരുന്നു. 1973 ജനുവരി ആദ്യവാരം പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യന്റെ വികാസം, ശാസ്ത്രത്തിന്റെ വികാസം എന്നീ വിഷയങ്ങളിൽ ആയിരത്തിലേറെ ക്ലാസ്സുകൾ എടുത്തു കൊണ്ട് പരിഷത്ത് ആദ്യമായി ശാസ്ത്രവാരം ആചരിച്ചു. 1976 ജനുവരി ശാസ്ത്ര മാസമായി ആചരിക്കാനായി പ്രകൃതി, ശാസ്ത്രം, സമൂഹം എന്നീ വിഷയങ്ങളിൽ 3000 ക്ലാസ്സുകൾ നടത്താൻ 1500 പേരെ പരിശീലിപ്പിക്കുകയും പ്രതീക്ഷയ്ക്കപ്പുറം ക്ലാസ്സുകളുടെ എണ്ണം 12000 ൽ അധികമാവുകയും ചെയ്തു ആവേശകരമായ അനുഭവവും നമുക്കുണ്ട്. ഒരുപക്ഷേ സാമാന്യ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം മൂലമാകാം ശാസ്തമാസത്തിന്റെ ആകർഷണീയത കുറഞ്ഞുവരികയും കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു കാംപെയ്ൻ എന്ന നിലയിൽ അത് നടക്കാതാവുകയും ചെയ്തു. എങ്കിലും പല വിഷയങ്ങളിലും ശാസ്ത്ര ക്ലാസ്സുകൾ പരിഷത് പ്രവർത്തകർ തുടരുന്നുണ്ട്.സാമൂഹ്യബോധത്തിലും ശാസ്ത്ര ബോധത്തിലും ഏറെ മുന്നിൽ എന്ന് അഭിമാനിച്ചിരുന്ന കേരളം അതിലെല്ലാം സമീപകാലത്തായി അതിവേഗം പിന്നാക്കം പോകുന്നു എന്നത് ഇപ്പോൾ നമ്മെ വേവലാതിപ്പെടുത്തുന്നു. ജാതി മത ബോധങ്ങളുടെയും വർഗീയതയുടെയും തിരിച്ചുവരവ്, ജ്യോത്സ്യം, വാസ്തു ശാസ്ത്രം, മന്ത്രവാദം മറ്റ് ആഭിചാര ക്രിയകൾ ഇവയുടെയെല്ലാം പ്രചാരം ഇതൊക്കെ വലിയ നാണക്കേടായിത്തീർന്നിരിക്കുന്നു. പരിഷത്ത് പോലും എന്തുകൊണ്ട് ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കുന്നില്ല എന്ന ചോദ്യം സമൂഹത്തിൽ നിന്ന് ഉയരുന്നു. ശാസ്ത്രബോധമില്ലാത്ത ഒരു സമൂഹം എങ്ങനെ ഒരു വികസിത സമൂഹമാകും?

ശാസ്ത്രവും സാങ്കേതികവിദ്യകളും കൈവശമാക്കിയതുകൊണ്ടു മാത്രം കിട്ടുന്നതല്ല ശാസ്ത്ര ബോധം. അതിന് മികച്ച ഒരു പ്രപഞ്ചവീക്ഷണവും സാമൂഹ്യബോധവും ചോദ്യങ്ങൾ ഉയർത്താനുള്ള ശേഷിയും ഒക്കെ വേണം. Skill നും outcome നും മാത്രം ഊന്നൽ നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസംകൊണ്ട് അതു നേടാനാവില്ല. സമൂഹത്തിൽ ശാസ്ത്ര ബോധം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ വർഷത്തെ ശാസത്രമാസം ആചരണത്തിലൂടെ നാം ലക്ഷ്യമിടുന്നത്.മൂന്നു വിഷയങ്ങളാണ് മുഖ്യമായും ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.

  1. പ്രപഞ്ചോല്പത്തി, വികാസം, കണികാ ഭൗതികം ഉൾപ്പെടെയുള്ള ഭൗതിക ലോകം.
  2. ജീവന്റെ ഉല്പത്തി, പരിണാമം, മനുഷ്യപരിണാമം ഉൾപ്പെടെ ജീവലോകം
  3. ശാസ്ത്ര സാങ്കേതികവിദ്യകളുടെ വികാസം, നിർമിത ബുദ്ധി, ഇവ നൽകുന്ന സാധ്യതകളും വെല്ലുവിളികളും.

ഈ ക്ലാസ്സുകൾക്കാവശ്യമായ അധിക വിവരങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ 9 ക്ലാസ്സുകൾ ഉൾപ്പെട്ട ഒരു സീരീസിന് ആണ് തുടക്കം കുറിക്കുകയാണ്. പരിഷത് പ്രവർത്തകരും അല്ലാത്തവരുമായ ശാസ്ത്ര തല്പരർ റിസോർസ് പേഴ്സണായി ഈ ക്ലാസ്സുകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് അവർക്കായി സംസ്ഥാനത്ത് മൂന്നിടത്തായി കൂടിച്ചേരൽ നടത്താനും പൊതു ക്ലാസ്സുകളുടെ രൂപരേഖ തയ്യാറാക്കാനും ഉദ്ദേശിക്കുന്നു. നവമ്പർ ശാസ്ത്രമാസമായി ആചരിക്കാനാണ് ഉദ്ദേശിക്കുന്നത്. നവമ്പർ 7 സിവി രാമന്റെയും മാഡം ക്യൂറിയുടെയും ജന്മദിനമാണ്. നവമ്പർ 14 ഇന്ത്യയിൽ ശാസ്ത്ര മുന്നേറ്റത്തിന് തുടക്ക കുറിച്ച ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ്. കൂടാതെ മനുഷ്യപരിണാമത്തിലെ സുപ്രധാന കണ്ടെത്തലായ ലൂസിയുടെ അമ്പതാം വർഷവും ഈ നവംബറിലാണ്. വിദ്യാർഥികളോടും യുവാക്കളോടും സാധാരണക്കാരോടും ശാസ്ത്ര കാര്യങ്ങൾ പറയാൻ പറ്റിയ അവസരമാണിത്. നമുക്ക് ഒത്തുചേർന്ന് ഈ അവസരം ഉചിതമായി പ്രയോജനപ്പെടുത്താം.

തിയ്യതിവിഷയംഅവതരണംMode
ഒക്ടോബർ 19 തുടക്കം – കോഴ്സ് ആമുഖംകെ. പാപ്പൂട്ടി Live
ഒക്ടോബർ 20പ്രപഞ്ചോത്പ്പത്തിഡോ. ദൃശ്യ കരിങ്കുഴി Recorded Session
ഒക്ടോബർ 24 –പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടനഡോ. സംഗീത ചേനംപുള്ളിRecorded Session
ഒക്ടോബർ 26ജീവന്റെ ഉത്ഭവം ,പരിണാമംഡോ.പി.കെ.സുമോദൻRecorded Session
ഒക്ടോബർ 27,
7.30 PM
മൂന്നു ക്ലാസുകളുടെ സംശയനിവാരണംഡോ. ദൃശ്യ കരിങ്കുഴിഡോ. സംഗീത ചേനംപുള്ളിഡോ.പി.കെ.സുമോദൻLive
ഒക്ടോബർ 28 മനുഷ്യ പരിണാമംഡോ. പ്രസാദ് അലക്സ്Recorded Session
ഒക്ടോബർ 30 ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം ഡോ. കെ.പി. അരവിന്ദൻ Recorded Session
നവംബർ 1ഭൗതികശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങൾ.ഡോ.എൻ ഷാജിRecorded Session
നവംബർ 3, ,
7.30 PM 
മൂന്നു ക്ലാസുകളുടെ സംശയനിവാരണംഡോ. പ്രസാദ് അലക്സ്ഡോ. കെ.പി. അരവിന്ദൻഡോ.എൻ ഷാജിLive
നവംബർ 4 ജൈവശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങൾഡോ. കെ.പി. അരവിന്ദൻ Recorded Session
നവംബർ 6 വിവര സാങ്കേതിക വിദ്യയും നിർമിതബുദ്ധിയുംഅരുൺ രവി.Recorded Session
നവംബർ 7രുപത്തൊന്നാം നൂറ്റാണ്ടിലെ മുഖ്യവെല്ലുവിളികൾഡോ. ബി.ഇക്ബാൽRecorded Session
നവംബർ 7, 7.30 PM മൂന്നു ക്ലാസുകളുടെ സംശയനിവാരണം – സമാപനംഡോ. കെ.പി. അരവിന്ദൻഅരുൺ രവി.ഡോ. ബി.ഇക്ബാൽLive

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും രസതന്ത്ര നൊബേൽ
Close