
കൊച്ചിൻ ശാസ്ത്രസാങ്കേതിത സർവ്വകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (C-SiS) 2025-ലെ അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി വർഷം (IYQ) ആഘോഷത്തിന്റെ ഭാഗമായി സയൻസ് കമ്മ്യൂണിക്കേഷൻ ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. കുസാറ്റിന്റെ വിവിധ വകുപ്പുകൾ, ലൂക്ക സയൻസ് പോർട്ടൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് , മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടി, എംഎസ്‌സി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി വർഷത്തിന്റെ ഭാഗമായി (IYQ) ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന പരിപാടിയുടെ ഡിസൈനിംഗും ഏകോപനവും, ക്വാണ്ടം സയൻസ് കോഴ്സ്, വിവിധ ശാസ്ത്രവിനിമയ പരിപാടികൾ എന്നിവയുടെ രൂപകൽപ്പന തുടങ്ങിയവ ഇന്റേൺഷിപ്പിന്റെ ഭാഗമാകും. ഗൂഗിൾ ഫോമിൽ ഏപ്രിൽ 26 ന് മുമ്പ് അപേക്ഷിക്കണം.
വിശദാംശങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ സന്ദർശിക്കുക.
അപേക്ഷാ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 26