Read Time:1 Minute
മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ ഇന്ററാക്ടീവ് കലണ്ടർ ഇന്ന് പ്രകാശനം ചെയ്യും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ പ്രസിദ്ധീകരിക്കുന്ന സയൻസ് കലണ്ടറിന്റെ പ്രകാശനം എറണാകുളം തുരുത്തിക്കര സയൻസ് സെന്ററിൽ വെച്ച് കൊച്ചി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ നിർവ്വഹിക്കും.

മാനവചരിത്രത്തെ മാറ്റിമറിച്ച 12 ശാസ്ത്രചിന്തകൾ എന്ന തീമിൽ തയ്യാറാക്കിയ സയൻസ് കലണ്ടറിൽ ഈ മാസത്തെ ആകാശം, ശാസ്ത്രചരിത്രത്തിൽ ഇന്ന്, ശാസ്ത്ര ദിനങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഓരോ മാസത്തിനും പ്രത്യേകമായി തയ്യാറാക്കിയ ഓൺലൈൻ ഇന്ററാക്ടീവ് പേജുകളും (https://calendar.luca.co.in/) തയ്യാറാക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത രണ്ടായിത്തി അഞ്ഞൂറ് പേർക്ക് കലണ്ടർ ഇന്നുമുതൽ അയച്ചു തുടങ്ങും. കലണ്ടർ ഓൺലൈനായുള്ള ബുക്കിംഗ് അവസാനിച്ചു.

മലയാളത്തിലെ ആദ്യ ഓൺലൈൻ ഡിജിറ്റൽ കലണ്ടർ – ശാസ്ത്രദിനങ്ങളും ശാസ്ത്രപരിപാടികളും അറിയാനുള്ള ലൂക്കയുടെ കലണ്ടർ വെബ്സൈറ്റ് സന്ദർശിക്കാം

Happy
Happy
84 %
Sad
Sad
0 %
Excited
Excited
11 %
Sleepy
Sleepy
0 %
Angry
Angry
5 %
Surprise
Surprise
0 %

One thought on “ലൂക്ക സയൻസ് കലണ്ടർ 2024 – ഇന്ന് പ്രകാശനം ചെയ്യും

Leave a Reply

Previous post 2024 ലെ ആകാശ വിസ്മയങ്ങൾ
Next post 2024 – അന്താരാഷ്ട്ര ഒട്ടകവർഷം
Close