Read Time:3 Minute
[author title=”പ്രൊഫ.പി.കെ.രവീന്ദ്രന്‍” image=”https://luca.co.in/wp-content/uploads/2019/09/pk-raveeendran.jpg”][/author]

കാലാവസ്ഥാമാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികളുടെ ആഗോളസമരം ലോകമാകെ പടരുകയാണ്.. സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച നടക്കുന്ന school strike for climate നോട്‌ നമുക്കും ഐക്യപ്പെടാം.

[dropcap]വെ[/dropcap]ള്ളിയാഴ്ചകൾ തോറും സ്കൂൾ ബഹിഷ്കരിച്ച്‌ വിദ്യാത്ഥികൾ സമരം നടത്തി വരികയാണു, നിരവധി രാജ്യങ്ങളിൽ. ഗ്രെറ്റാ തുൺബെർഗ്ഗ്‌ എന്ന സ്വീഡിഷ്‌ വിദ്യാർത്ഥിനിയാണു തുടക്കം കുറിച്ചത്‌. 2018 ആഗസ്റ്റ്‌ 18 നു സ്വീഡിഷ്‌ പർലിമെന്റിനു മുൻപിൽ സമരമാരംഭിച്ചു; ഒരു ഒറ്റയാൾ സമരമായി! പക്ഷേ ദിവസങ്ങൾ കഴിയും തോറും കൂടുതൽ കുട്ടികൾ അതില്‍ പങ്കെടുക്കാൻ തുടങ്ങി.

വെള്ളിയാഴ്ചകൾ ഭാവിക്കു വേണ്ടി (Friday’s for future)

സ്വീഡനിൽ തെരഞ്ഞെടുപ്പു നടന്ന‌ സെപ്റ്റംബർ 9 വരെ സമരം തുടർന്നു. ഇതിന് ശേഷമാണ്‌ എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസുകൾ ബഹിഷ്കരിച്ച്‌ സമരം ചെയ്യലിനു തുടക്കമായത്‌. ഇന്ന് നിരവധി ലോകരാജ്യങ്ങളിൽ ലക്ഷക്കണക്കിനു കുട്ടികൾ പങ്കെടുക്കുന്ന ആഗോള പ്രസ്ഥാനമായി ഇതു വളർന്നു കഴിഞ്ഞു. സ്കൂൾ സ്ട്രൈക്ക്  ഫോർ ക്ലൈമറ്റ്‌(school strike for climate) എന്ന് അറിയപ്പെട്ട ഈ സമരം ഇന്ന് വെള്ളിയാഴ്ചകൾ ഭാവിക്കു വേണ്ടി (Friday’s for future) എന്നാണ് അറിയപ്പെടുന്നത്‌. മുതിർന്നവരും സമരത്തിൽ പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്‌; തൊഴിലാളികൾ, സാമൂഹ്യപ്രവർത്തകർ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ.എന്തിനാണു കുട്ടികളുടെ സമരമെന്നല്ലെ? 

കാലാവസ്ഥാമാറ്റം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. എന്നിട്ടും മുതിർന്നവർ വാചകമടി നടത്തി സമയം കളയുന്നു; പറയുന്നതൊന്നും ചെയ്യുന്നില്ല. അവർ നമ്മുടെ ഭാവിയെ മലിനപ്പെടുത്തുന്നു. നാം ഉണർന്ന് പ്രവർത്തിച്ചേ പറ്റൂ. ഇതാണു പുതു തലമുറയ്ക്ക്‌ പറയാനുള്ളത്‌.

  1. 100% ശുദ്ധ ഊർജ്ജ ത്തിലേക്കുള്ള മാറ്റം
  2. ഫോസ്സിൽ ഇന്ധനങ്ങൾ മണ്ണിനടിയിൽ തന്നെ കിടക്കട്ടെ
  3. കാലാവസ്ഥാ ദുരന്തത്തിന്റെ ഇരകൾക്ക്‌ സഹായമെത്തിക്കുക

എന്നിവയാണു ക്ലൈമറ്റ്‌‌ സ്റ്റ്രൈക്കിന്റെ മുദ്രാവാക്യങ്ങൾ

രാഷ്ട്രീയക്കാർ, ശാസ്ത്രകാരന്മാർ പറയുന്നതു കേൾക്കാൻ തയ്യാറാകണമെന്നും പ്രക്ഷോഭക്കാർ ആവശ്യപ്പെടുന്നുണ്ട്‌. സെപ്റ്റംബർ 20 നു എങ്കിലും നമുക്ക്‌ ഈ സമരത്തോട്‌ ഐക്യപ്പെടാം..നമ്മുടെ സ്‌കൂളുകളും ഒപ്പം ചേരട്ടെ


വിവരങ്ങൾക്ക് സന്ദർശിക്കുക : school-strike-for-climate

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചില സള്‍ഫര്‍ വിശേഷങ്ങള്‍
Next post ക്ലോറിന്‍ – ഒരു ദിവസം ഒരു മൂലകം
Close