Read Time:1 Minute
നമ്മുടെ ഫേസ്‌വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരി കുഞ്ഞൻ തരികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾക്കറിയാമോ ? ! ‘ മൈക്രോപ്ലാസ്റ്റിക്സ് ‘ എന്ന് അറിയപ്പെടുന്ന ഇവ എങ്ങനെയാണ് നമ്മുടെ ഇന്ത്യൻ വിപണിയിലെ ചർമ്മസംരക്ഷണ നിത്യോപയോഗ വസ്തുക്കളിൽ കാണപ്പെടുന്നതെന്നും, ഇവ എങ്ങനെയാണ് മലിനീകരണത്തിന് വഴി വെയ്ക്കുന്നതെന്നും, ഇവ എന്തൊക്കെയാണെന്നും, 2030 ഓടെ ഉണ്ടായേക്കാവുന്ന ഇവയുടെ ആശാവഹമായ മലിനീകരണത്തോതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വസ്തുതകളാണ് ഈ അവതരണത്തിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ റിയ കെ.അലക്സ് (School of Environmental Studies Cochin University of Science and Technology)- നടത്തിയ അവതരണം.