Read Time:2 Minute

പാൽ പുളിപ്പിച്ച് തൈരാക്കുന്ന ഉപകാരികളായ ബാക്ടീരിയങ്ങളാണ് ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങൾ. ഇത്തരം ബാക്ടീരിയങ്ങളെ വായു സഹിത ശ്വസന പ്രക്രിയയിലേക്ക് മാറ്റുമ്പോൾ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്നു.. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ രജീഷ് ആർ (College of Dairy Science and Technology, Kerala Veterinary and Animal Sciences University) – നടത്തിയ അവതരണം.

പാൽ പുളിപ്പിച്ച് തൈരാക്കുന്ന ഉപകാരികളായ സൂക്ഷ്മ ജീവികളാണ് ലാക്ടിക് ആസിഡ് ബാക്ടീരിയകൾ. വായു രഹിത ശ്വസന പ്രക്രിയ അഥവാ ഫെർമെന്റേഷൻ വഴിയാണ് ഈ ബാക്ടീരിയങ്ങൾ ഉപാപചയ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന ലാക്ടിക് അമ്ളം ഇവർക്ക് നാമം കൊടുക്കുന്നുണ്ടെങ്കിലും മിക്കവാറും ഇവരുടെ വളർച്ചയെ വിനാശമായി ബാധിക്കാറുണ്ട്. കൂടാതെ വളരെ കുറച്ച് മാത്രം ഊർജ്ജം മാത്രമാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത്. എന്നാൽ ഇവരെ വായു സഹിത ശ്വസന പ്രക്രിയയിലേക്ക് മാറ്റുമ്പോൾ ഒട്ടനവധി നേട്ടങ്ങൾ ഉണ്ടാകുന്നു. കാരണം ഇവിടെ മരണത്തിലേക്ക് വഴുതി വീഴാതെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. കൂടാതെ സുഗന്ധവാഹികളായ ഒട്ടേറെ വസ്തുക്കൾ, സഹനക്ഷമതയിലെ വർദ്ധനവ് ദീർഘകാലത്തിലുള്ള സൂക്ഷിപ്പ് മേന്മ ഇവയും എടുത്തു പറയേണ്ടതാണ്. ഇപ്രകാരമുള്ള നേട്ടങ്ങൾ സ്റ്റാർട്ടർ കൾച്ചർ നിർമ്മാണം , ക്ഷീരോല്പന്ന നിർമ്മാണ മേഖലകളിൽ വിപ്ലവകരങ്ങളായ ഒട്ടനവധി മാറ്റങ്ങൾ സൃഷ്ടിക്കും എന്നതിൽ സംശയം വേണ്ട.

രജീഷ് ആർ

College of Dairy Science and Technology, Kerala Veterinary and Animal Sciences University
കേരള വെറ്ററിനറി സർവകലാശാലയിലെ ക്ഷീര സൂക്ഷ്മാണു ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ചുവരുന്നു. അമുൽ , കോംപ്ലാൻ പോലുള്ള വിവിധ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് നാം കഴിക്കുന്ന ഒട്ടേറെ പുതുമയാർന്ന ക്ഷീരോൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഒട്ടനവധി പ്രസിദ്ധീകരണങ്ങളും അവതരണങ്ങളും സ്വന്തമായിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വടക്കേ അമേരിക്കയിലെ പക്ഷിപ്പനി വ്യാപനവും ആശങ്കകളും
Close