നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരത്തിലെത്തിക്കഴിഞ്ഞു. പുതിയ കാലഘട്ടത്തിൽ പുതിയ കാഴ്‌ചപ്പാടുകളും ഉത്തരവാദിത്തങ്ങളും വെല്ലുവിളികളുമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമുന്നിലുള്ളത്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷമാണ് ഇത്‌‌. ജനകീയാസൂത്രണം വന്നശേഷം ജനിച്ചവരും ജനപ്രതിനിധികളായി വന്നുവെന്നത്‌ ഈ വർഷത്തെ പ്രത്യേകതയാണ്‌. വികസനരംഗത്ത്‌ കേരളം ഒരുഘട്ടം പിന്നിട്ടു. ഒട്ടേറെ നേട്ടം കൈവരിച്ചു. ഈ നേട്ടങ്ങൾക്കൊപ്പം ന്യൂനതകൾകൂടി കണ്ടെത്തണം. അവകൂടി ഉൾക്കൊണ്ട്‌ പുതിയ ലക്ഷ്യത്തിലേക്ക്‌ നീങ്ങണം. പുത്തൻ നഗരങ്ങളും  പുത്തൻ ഗ്രാമങ്ങളുമാണ്‌ നമുക്കു മുമ്പിൽ. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പരിശീലന കേന്ദ്രമായ കില ഡയറക്ടർ ഡോ. ജോയ്‌ ഇളമണുമായി ഡോ. ഡാലിഡേവിസ്, ജി.സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ സംസാരിക്കുന്നു. കേൾക്കാം

 

Leave a Reply

Previous post ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ കരട് റിപ്പോർട്ടിന് 20 വയസ്സ് തികയുമ്പോൾ
Next post കാർബൺ ന്യൂട്രൽ മീനങ്ങാടി -നാളെയുടെ വികസനമാതൃക
Close