Read Time:2 Minute
ഏപ്രിൽ 14ലോക ക്വാണ്ടം ദിനം

ലോക ക്വാണ്ടം ദിനം ഏപ്രിൽ 14-ന് ആഘോഷിക്കുന്നു. ഇത് പ്ലാങ്കിന്റെ സ്ഥിരാങ്കത്തിന്റെ (Planck’s Constant) ഇലക്ട്രോൺ – വോൾട്ട് സെക്കൻഡ് യൂണിറ്റിലുള്ള മൂല്യത്തിൻ്റെ ആദ്യ മൂന്ന് അക്കങ്ങളായ 4.14 (4.1356677×10-15 eV⋅s = 0.000 000 000 000 004 1356677 ഇലക്ട്രോൺ വോൾട്ട് സെക്കൻഡ്) എന്നതിനെ സൂചിപ്പിക്കുന്നു. ലോക ക്വാണ്ടം ദിനം 2021 ഏപ്രിൽ 14-നാണ് ആഘോഷിക്കാൻ ആരംഭിച്ചത്.  ഇന്ത്യ ഉൾപ്പെടെ 65 രാജ്യങ്ങളിലെ പ്രതിനിധികൾ അടങ്ങിയ World Quantum Day Coordination Team ഇതിനു നേതൃത്വം നൽകുന്നു. 

ക്വാണ്ടം മേഖലയിലെ എല്ലാ സിദ്ധാന്തങ്ങളിലും കണക്കു കൂട്ടലുകളിലും ഈ സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി പ്രകാശകണമായ ഫോട്ടോൺ വഹിക്കുന്ന ഊർജം ലഭിക്കാൻ ഈ സ്ഥിരാങ്കത്തെ ഫ്രീക്വൻസി കൊണ്ട് ഗുണിച്ചാൽ മതി. അടിസ്ഥാന കണങ്ങളുടെയെല്ലാം സ്പിൻ എന്നത് പ്ലാങ്ക് സ്ഥിരാങ്കത്തിൻ്റെ ലളിതമായ ഗുണിതങ്ങളാണ്.  കിലോഗ്രാം നിർവചിക്കാൻ പ്ലാങ്ക് സ്ഥിരാങ്കം ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ ലേഖനം വായിക്കൂ…  ലോക ക്വാണ്ടം ദിനം ക്വാണ്ടം ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ആഘോഷിക്കുന്നത് 

ലോകമെമ്പാടും 2025 അന്താരാഷ്ട്ര ക്വാണ്ടം വർഷമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ലൂക്കയും അനവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. Dialogue on Quantum Science – LUCA Course ഏപ്രിൽ 28 ന് ആരംഭിക്കും. ലൂക്ക പ്രത്യേകം തയ്യാറാക്കിയ പേജുകൾ സന്ദർശിക്കൂ

quantum-at-100
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സംസാരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ അഥവാ Connected vehicles
Next post കാലം തെറ്റുന്നുവോ കണിക്കൊന്നയ്ക്കും?
Close