Read Time:3 Minute

1,121 ക്യുബിറ്റ് (qubit) അഥവാ ക്വാണ്ടം ബിറ്റുകളുള്ള ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിങ് പ്രോസസർ IBM പുറത്തിറക്കി. ഇതുവരെ നിർമ്മിച്ച രണ്ടാമത്തെ വലിയ ഈ ക്വാണ്ടം ചിപ്പിൽ വളരെ കുറഞ്ഞ error rate ഉള്ള മൂന്ന് ചെറിയ 133-ക്യുബിറ്റ് ചിപ്പുകളാണുള്ളത്. സ്‌മാർട്ട്ഫോണുകൾ മുതൽ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകൾ വരെയുള്ള ക്ലാസിക്കൽ കമ്പ്യൂട്ടറുകൾ 0 അല്ലെങ്കിൽ 1 മൂല്യം എടുക്കാൻ കഴിയുന്ന ബിറ്റുകളിൽ വിവരങ്ങൾ സംഭരിച്ച് കണക്കുകൂട്ടലുകൾ നടത്തുമ്പോൾ, ക്വാണ്ടം കമ്പ്യൂട്ടിങ് ക്യുബിറ്റുകളെ ആശ്രയിക്കുന്നു. സൂപ്പർ പൊസിഷൻ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം ആണ് ക്യുബിറ്റുകളുടെ അടിസ്ഥാനം. ഇതിൽ കണികകൾക്ക് ഒരേസമയം ഒന്നിലധികം അവസ്ഥകളിൽ നിലനിൽക്കാൻ കഴിയും. ക്യുബിറ്റുകൾ 0 K താപനിലയിൽ സൂക്ഷിക്കേണ്ടതായതുകൊണ്ട് തെറ്റുകൾ വരാനുള്ള സാധ്യത കൂടുതലാണ്. പരമ്പരാഗത കമ്പ്യൂട്ടറുകളിലെ 1,000,000,000,000,000,000 (ബില്യൺ ബില്യൺ) ബിറ്റുകളിൽ ഒന്ന് പരാജയപ്പെടുമ്പോൾ ക്വാണ്ടം കമ്പ്യൂട്ടറുകളിലെ പരാജയ നിരക്ക് 1,000-ൽ 1-ന് അടുത്താണ്. അതു കൊണ്ടാണ് പുതിയ 133-ക്യുബിറ്റ് Heron ചിപ്പ് ശ്രദ്ധയാകർഷിക്കുന്നത്. അതിന്റെ പരാജയസാധ്യത മുന്നിലത്തേതിനേക്കാൾ അഞ്ചിരട്ടി കുറവാണ്. മെഷീനുകൾക്കുള്ളിൽ ചിപ്പുകൾ ഒരുമിച്ച് ബന്ധിപ്പിക്കുന്നതിനും മെഷീനുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനുമുള്ള പുതിയ ഒരു മാർഗം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇത് ഒരു പുതിയ error-correction കോഡുമായി സംയോജിപ്പിക്കുമ്പോൾ 2033-ഓടെ ക്വാണ്ടം മെഷീനുകൾ നിർമ്മിക്കാൻ കഴിയുമെന്നും IBM അഭിപ്രായപ്പെടുന്നു.

ക്യുബിറ്റ് കൗണ്ട് ഉയരുമ്പോൾ. ഒരേസമയം കമ്പ്യൂട്ടേഷണൽ സ്ഥാനങ്ങളുടെ എണ്ണവും വർധിക്കുന്നു, ഇത് കണക്കുകൂട്ടലുകൾ നടത്താൻ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുന്നു. എന്നിരുന്നാലും, ക്വാണ്ടം കമ്പ്യൂട്ടറുകൾ ഇന്നത്തെ മികച്ച ക്ലാസിക്കൽ കമ്പ്യൂട്ടറുകളെ മറികടക്കാൻ, ശാസ്ത്രജ്ഞർക്ക് ഇപ്പോഴും ദശലക്ഷക്കണക്കിന് ക്യുബിറ്റുകളുള്ള ഒരു ക്വാണ്ടം പ്രോസസർ ആവശ്യമാണ്.

അവലംബം: IBM unveils new quantum computing chip to ‘explore new frontiers of science’ | Computing | The Guardian. >>>


Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ
Next post ആർട്ടിഫിഷ്യൽ ഇന്റലിജൻസും മിനിബ്രെയിനും ചേർന്നുള്ള ബയോ കമ്പ്യൂട്ടർ
Close