അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ്പോർട്ടൽ സംഘടിപ്പിക്കുന്ന ചോദ്യത്തോൺ ആരംഭിച്ചു. ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 100 ചോദ്യങ്ങൾക്ക് 2025 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ Ask LUCA വെബ്സൈറ്റിലൂടെ ഉത്തരം നൽകും. മികച്ച ചോദ്യങ്ങൾക്ക് സമ്മാനവുമുണ്ട്. അപ്പോൾ ചോദിച്ചോളൂ…

എന്തൂട്ട് ക്വാണ്ടം ?

  • ക്വാണ്ടം കംപ്യൂട്ടർ എന്നാണ് വീട്ടിൽ വാങ്ങാൻ കഴിയുക ? ക്വാണ്ടം കമ്പ്യൂട്ടറുകൾ സാധാരണ കമ്പ്യൂട്ടറുകളെ തോൽപ്പിക്കുന്നതെങ്ങനെ ?
  • നമ്മുടെ പ്രപഞ്ചം ഒരു ക്വാണ്ടം സിമുലേഷന്റെ ഭാഗമാണോ?
  • ക്വാണ്ടം ടണലിംഗ് ഉപയോഗിച്ച് ഭിത്തികളിലൂടെ കടന്നുപോകാൻ കഴിയുമോ?
  • നമ്മുടെ ബോധം ക്വാണ്ടം പ്രക്രിയകളുമായി ബന്ധപ്പെട്ടതാണോ?
  • പക്ഷികൾ ദിശ കണ്ടുപിടിക്കുന്നത് ഭൂമിയുടെ കാന്തിക വലയം ഉപയോഗിച്ചാണല്ലോ. പക്ഷികൾ ഈ കാന്തിക വലയം കാണുന്നത് എങ്ങനെ ?
  • മൂക്ക് മണം പിടിക്കുന്നതിനു പിന്നിൽ ക്വാണ്ടം സയൻസ് ആണോ?
  • സൂര്യ പ്രകാശം തരംഗമായി ആണോ കണികയായി ആണോ ചെടികൾ എടുക്കുന്നത് ?

ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട് നിങ്ങളുടെ ചോദ്യങ്ങൾക്ക് Ask LUCA ഉത്തരം നൽകുന്നു…ക്വാണ്ടം ബയോളജി മുതൽ ക്വാണ്ടം കംപ്യൂട്ടർ വരെ…

    Leave a Reply

    Previous post കാലാവസ്ഥാ അഭയാർത്ഥികൾ പെരുകുമ്പോൾ
    Next post അമൃത് കുമാർ ബക്ഷി – മാനസികരോഗ പരിചരണ രംഗത്തെ ഒറ്റയാൾ പട്ടാളം 
    Close