Quantum Century – Exhibition ലോഗോ പ്രകാശനം കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി നിര്‍വഹിച്ചു.

ഐക്യരാഷ്ട്രസഭ 2025-നെ  ക്വാണ്ടം സയൻസിന്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്രവർഷമായി (International Year of Quantum Science and Technology) പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയും (luca.co.in) ചേർന്ന് ഇതു വലിയൊരു ആഘോഷമാക്കുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രത്തിന്റെ (Centre for Science in Society – C-SiS, CUSAT)  സഹായത്തോടെ, വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹകരണത്തോടെ, ‘Quantum Century Exhibition’ എന്ന പ്രദർശനം ഒരുങ്ങുകയാണ്.

Logo Presentation PDF

സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം പ്രയോജനപ്പെടുമാറ് ക്യൂറേറ്റ് ചെയ്ത ഈ സയൻസ് എക്സിബിഷനിൽ പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ, ഹോളേോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ എല്ലാം സമന്വയിക്കും.

Quantum Century Exhibition സെപ്റ്റംബറിൽ കൊച്ചി ശാസ്ത്രസാങ്കേതിക സ‍ര്‍വ്വകലാശാലയിൽ ആരംഭിക്കും.  ഒക്ടോബർ-ഡിസംബർ കാലത്ത് 14 ജില്ലകളിലായി വിവിധ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രദർശനം നടക്കും.

Leave a Reply

Previous post തണ്ണീര്‍ത്തടങ്ങളും അടുത്തിടെ നടന്ന COP15 ഉച്ചകോടിയും
Close