![](https://i0.wp.com/luca.co.in/wp-content/uploads/2025/02/sethu.png?resize=1140%2C1140&ssl=1)
ഇന്ന് ഇന്ത്യയുടെ ദാരിദ്ര്യ രേഖക്ക് കീഴിൽ കേവലം അഞ്ചു ശതമാനത്തിൽ താഴെ ജനങ്ങൾ മാത്രമേയുള്ളു എന്ന് 2024 ഫെബ്രുവരിയിൽ നീതി ആയോഗ് സി ഇ ഓ ബി.വി.ആർ ബാലസുബ്രഹ്മണ്യം അഭിപ്രായപ്പെട്ടിരുന്നു. 2025 ജനുവരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഗവേഷകരുടെ പഠനത്തെ ആസ്പദമാക്കി സാമ്പത്തിക വകുപ്പ് മന്ത്രി നിർമല സീതാരാമൻ, പ്രധാന മന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നു. ഒരു ദശാബ്ദത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം കേന്ദ്ര സർക്കാർ നടത്തിയ household consumption expenditure surveyകളാണ് ഈ വാദങ്ങളുടെ ആധാരം.
എന്താണ് ഈ സർവ്വേകളുടെ പ്രസക്‌തി? എന്താണ് ദാരിദ്ര്യ രേഖ? എങ്ങനെയാണ് ദാരിദ്ര്യം അഞ്ചു ശതമാനം ജനങ്ങളിലേക്ക് ചുരുങ്ങിയെന്ന വാദം സാധ്യമാകുന്നത്? ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ വാസ്തവം എന്താണ്? ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ 2025 ഫെബ്രുവരി 17 ന് രാത്രി 7.30 ന് നടക്കുന്ന LUCA Talk പങ്കെടുക്കൂ. ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസിലെ സാമൂഹ്യ ശാസ്ത്ര ഗവേഷകനായ സേതു സി എ. സംസാരിക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുക. ലിങ്ക് വാട്സാപ്പ് / ഇ മെയിൽ മുഖേന അയച്ചു തരുന്നതാണ്.
രജിസ്ട്രേഷൻ ഫോം
സി എ. സേതു
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/sethu_ca-removebg-preview-1.png?resize=500%2C500&ssl=1)
ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനത്തിൽ സാമൂഹ്യ ശാസ്ത്ര ഗവേഷകനാണ് സേതു സി എ. ചെന്നൈയിലെ ഐ ഐ ടി മദ്രാസിൽ നിന്നും ഡെവലപ്പ്മെന്റ് സ്റ്റഡീസ് വിഷയത്തിൽ ബിരുദാനന്തരബിരുദം നേടി. ഗ്രാമീണ വികസനം, കാർഷിക ഉത്പ്പാദന ബന്ധങ്ങൾ, നഗരവത്ക്കരണം, മാനവ വികസനം, ദാരിദ്ര്യനിർമ്മാർജ്ജനം എന്നീ വിഷയങ്ങളിൽ ഗവേഷണ താത്പര്യം നിലനിർത്തുന്നു.
The personal contact information collected in this registration form is solely for communication purposes related to the program. Your data will not be used for any other commercial purposes, shared with third parties, or utilized beyond the scope of this event. We are committed to protecting your privacy and ensuring the confidentiality of your information.