ആസ്ത്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ 2015 ജൂലൈ 13-21 തീയതികളിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. 6 പേരടങ്ങിയ ഇന്ത്യൻ ടീമിലെ 3 പേർക്ക് സ്വർണമെഡലും 2 പേർക്ക് വെള്ളി മെഡലും ഒരാൾക്ക് വെങ്കല മെഡലും ലഭിച്ചു. കനവ് തൽവാർ, ആരവ് ഗുപ്ത, ആദിത്യ ഗണേഷ് എന്നിവർക്കാണ് സ്വർണമെഡൽ. ആബെൽ ജോർജ് മാത്യുവും ആദിഷ് ജെയിനും വെള്ളിമെഡൽ നേടി. അർച്ചിത് മാനസിനാണ് വെങ്കലം. 

അന്താരാഷ്ട്ര തലത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യക്ക്. 110 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ചൈനയും യു.എസ്.എ.യും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

2025 ഗണിത ഒളിമ്പ്യാഡിൽ പങ്കെടുത്ത ഇന്ത്യൻ ടീം. 

2025 ജൂലൈ 5-14 തീയതികളിൽ ദുബായിയിൽ നടന്ന അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിൽ ഇന്ത്യൻ വിദ്യാർത്ഥികൾ വലിയ നേട്ടം കൊയ്തു. നാലു പേരുടെ ടീമിൽ രണ്ടു പേർ സ്വർണ്ണമെഡലും രണ്ടു പേർ വെള്ളി മെഡലും കരസ്ഥമാക്കി. 90 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യക്ക് ആറാം സ്ഥാനമാണ്. ദിവീഷ് പങ്കജ് ഭയ്യ, സന്ദീപ് ഗുച്ചി എന്നിവർ സ്വർണമെഡലും ദേബദത്ത പ്രിയദർശി. ഉജ്വൽ കേസരി എന്നിവർ വെള്ളി മെഡലും കരസ്ഥമാക്കി. 

2025-ലെ കെമിസ്ട്രി ഒളിമ്പ്യാഡിൽ പങ്കെടുത്ത ഇന്ത്യൻ ടീം ഒഫീൽഷ്യൽസിനൊപ്പം

Leave a Reply

Previous post ശാസ്ത്രഗവേഷണം: തട്ടിപ്പുകളും തെറ്റായ രീതികളും
Next post ഭൂമിയിലെത്തിയ വിരുന്നുകാർ – നോവൽ അവസാനിക്കുന്നു
Close