Read Time:2 Minute
ഇന്ത്യൻ ഒബ്സർവേറ്ററികൾ
- ജന്തർ മന്ദർ – രജപുത്ര രാജാവായിരുന്ന ജയ് സിംഗ് രണ്ടാമൻ രാജസ്ഥാനിലെ പണി കഴിപ്പിച്ച ആകാശ നിരീക്ഷണ നിലയം.
- ട്രിവാൻഡ്രം ഒബ്സർവേറ്ററി – തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാൾ രാമ വർമ്മ 1836 – 37 -ൽ പണി കഴിപ്പിച്ച നിരീക്ഷണ നിലയം.
- കൊഡൈക്കനാൽ ഒബ്സർവേറ്ററി – കൊഡൈക്കനാൽ ഒബ്സർവേറ്ററി സൂര്യനെ നിരീക്ഷിക്കാനായി 19-ാം നൂറ്റാണ്ടിൽ കൊഡൈക്കനാലിൽ സ്ഥാപിച്ച നിരീക്ഷണ നിലയം.
- വൈനു ബാപ്പു ഒബ്സർവേറ്ററി – തമിഴ് നാട്ടിൽ കവലൂരിൽ സ്ഥിതി ചെയ്യുന്ന വൈനു ബാപ്പു ഒബ്സർവേറ്ററിയിലെ പ്രധാന ടെലിസ്കോപ്പ്
- ഉദയ്പൂർ ഒബ്സർവേറ്ററി രാജസ്ഥാനിൽ ഉദയ്പൂരിൽ ഫത്തേ സാഗർ തടാകത്തിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന സോളാർ ഒബ്സർവേറ്ററി.
- IAO – ഹിമാലയത്തിന്റെ ഭാഗമായ ലഡാക്കിലെ ഹാൻലെയിൽ സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒബ്സർവേറ്ററി (Indian Astronomical Observatory, IAO).
- മൗണ്ട് അബു ഒബ്സർവേറ്ററി – രാജസ്ഥാനിലെ മൗണ്ട് അബുവിലെ ഗുരുശിഖർ കൊടുമുടിയുടെ മുകളിലുള്ള നിരീക്ഷണ നിലയം.
- നൈനിറ്റാൾ ഒബ്സർവേറ്ററി – ഉത്തരാഖണ്ടിൽ നൈനിറ്റാളിന് അടുത്തുള്ള മനോര കൊ ടുമുടിക്കു മുകളിലാണ് ഈ ഒബ്സർവേറ്ററി (Aryabhatta Research Institute of Observational Sciences). ദൃശ്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടെലിസ്കോപ്പുകൾ ഇവിടെയാണുള്ളത്.
- GMRT ജയന്റ് മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പ്. മഹാരാഷ്ട്രയിൽ പൂനയ്ക്കടുത്ത് സ്ഥാപിച്ചിട്ടുള്ള ഈ ടെലിസ്കോപ്പിന്റെ ഭാഗമായി 45 മീറ്റർ വീതം വ്യാസമുള്ള 30 ഡിഷ് ആന്റിനകൾ ഉണ്ട്.
- അസ്ട്രോസാറ്റ് – ഇന്ത്യയുടെ പ്രഥമ സ്പേസ് ടെലിസ്കോപ്പ്. ഇൻഡ്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) പി.എസ്. എൽ.വി. റോക്കറ്റ് ഉപയോഗിച്ച് 2015-ൽ ബഹിരാകാശത്തെത്തിച്ചു. ഇതിൻ്റെ നിയന്ത്രണം ബെംഗളുരുവിൽ നിന്നാണ്.
Related
0
0