ഡോ.ദീപ.കെ.ജി

അമിതവണ്ണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ പ്രതിവർഷം 4 ദശലക്ഷത്തിലധികം മരണങ്ങൾക്കു കാരണമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നില തുടരുകയാണെങ്കിൽ 2025 ആ കുമ്പോഴേക്കും 177 ദശലക്ഷം ആളുകളെ അമിതവണ്ണം ബാധിക്കും. അമിതവണ്ണത്തിന് കാരണമായ ജീനുകളെ തിരിച്ചറിയുന്നത് ചികിത്സാരംഗത്തും സഹായകമാകും. അമിതവണ്ണത്തിൽ കാർബോഹൈഡ്രേറ്റുകളുടെ പങ്കിനെക്കുറിച്ചുള്ള പഠനത്തിൽ നിന്നും വ്യക്തമാകുന്നത് ഉയർന്ന പഞ്ചസാര ഉപഭോഗമാണ് പ്രധാനകാരണം എന്നാണ്. ഇതിൽത്തന്നെ ഗ്ലൂക്കോസുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫ്രക്ടോസ് ഉപഭോഗം അമിതമായ കൊഴുപ്പ് ശേഖരിക്കാൻ കാരണമാകുന്നു.

മനുഷ്യരിലെ ജീനോം-വൈഡ് അസോസിയേഷൻ സ്റ്റഡീസിലൂടെ അമിതവണ്ണവുമായി ബന്ധപ്പെട്ട നൂറുകണക്കിനു ജനിതക വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം അമിതവണ്ണത്തിന് കാരണമാകുമോ അല്ലെങ്കിൽ രോഗവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. വിർജീനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ നിന്നും അമിതവണ്ണത്തിനു കാരണമായ 14 ജീനുകളെയും ശരീരഭാരം തടയാൻ കഴിയുന്ന മൂന്നു ജീനുളെയും തിരിച്ചറിഞ്ഞിരിക്കുന്നു. ഭക്ഷണരീതി മൂലം ഉണ്ടാകുന്ന അമിതവണ്ണത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ C.Elegans ഗണത്തിലുള്ള പുഴുക്കളിലാണ് ഇവർ പരീക്ഷണങ്ങൾ നടത്തിയത്.


നവംബർ 2021 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

അവലംബം

https://doi.org/10.1371/journal.pgen.1009736

Leave a Reply

Previous post സ്വപ്നത്തിനു പിറകിലെ ശാസ്ത്രസത്യങ്ങൾ
Next post ഒരു യുദ്ധം നടന്നുകൊണ്ടിരിക്കയാണ് പക്ഷേ ആർക്കും അത് കാണാനൊക്കില്ല
Close