നവംബർ 10-ലോക ശാസ്ത്രദിനമാണ്. സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം, ആരെയും പിറകിലാക്കില്ല (Open Science, Leaving No One Behind) എന്നതാണ് ഈവർഷത്തെ സന്ദേശം.
[dropcap]സ[/dropcap]മാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ലോക ശാസ്ത്ര ദിനം, എല്ലാ വർഷവും നവംബർ 10-നാണ് ആചരിക്കുന്നത്. സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം, ആരെയും പിറകിലാക്കില്ല (OPEN SCIENCE, LEAVING NO ONE BEHIND) എന്ന സന്ദേശത്തോടെയാണ് ഇത് ഈ വർഷം ആചരിക്കുന്നത്. [box type=”info” align=”” class=”” width=””]സമാധാനത്തിനായും, സാമൂഹ്യപുരോഗതിക്കായും ശാസ്ത്രം വഹിക്കുന്ന പങ്കും, നമ്മുടെ ദൈനംദിന ജീവിതത്തിൽ അതിന്റെ പ്രാധാന്യവും എടുത്തുകാണിക്കുകയുമാണ് ശാസ്ത്രദിനാചരണത്തിന്റെ ലക്ഷ്യം.[/box] ജൈവവ്യവസ്ഥ ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന ഭൂമിയിലെ ജീവിതം കൂടുതൽ സുസ്ഥിരമാക്കുന്നതിൽ സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം നടത്തുന്ന ശ്രമങ്ങളും പ്രചരിപ്പിക്കേണ്ടതുണ്ട്.
സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രമെന്നാൽ, ഗവേഷകർക്ക് ശാസ്ത്രവും, വിവരങ്ങളും തുറന്നുകൊടുക്കുക മാത്രമല്ല, സമൂഹത്തിനാകെ സ്വതന്ത്രമായി ലഭ്യമാകുന്ന, ഒരു തുറന്ന ശാസ്ത്ര സമീപനത്തേയും സൂചിപ്പിക്കുന്നു. മനുഷ്യർ നേടിയെടുത്ത ശാസ്ത്ര-സാങ്കേതിക പുരോഗതിക്കിടയിലും, ഒരു വിഭാഗം അവയുടെ നേട്ടങ്ങൾ ആസ്വദിക്കുമ്പോഴും, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക തലങ്ങളിലാകെ, വലിയ തോതിലുള്ള അസമത്വങ്ങൾ ലോകത്താകെ വർദ്ധിക്കുന്നു. ഇവ പരിഹരിക്കുന്നതിനും നിലവിലുള്ള ശാസ്ത്ര-സാങ്കേതിക വിടവുകൾ അവസാനിപ്പിക്കുന്നതിനും സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണ്.
ഈ ദിനാചരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും. സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രത്തിനായി പ്രവർത്തിക്കുന്നതിലും. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങളുടെ മുഖ്യ കടമയാണ്. ശാസ്ത്രത്തെ കൂടുതൽ ഉപയോഗിക്കുന്നതിനും ശാസ്ത്രീയ പ്രക്രിയ കൂടുതൽ സമന്വയിപ്പിക്കുന്നതിനും ശാസ്ത്രത്തിന്റെ നേട്ടം എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമുള്ള ഒരു ഉപാധിയായി സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രത്തെ നമുക്ക് സ്വീകരിക്കാം.
- കൂടുതൽ വിശദാംശങ്ങൾ https://en.unesco.org/commemorations/worldscienceday
- ലോകശാസ്ത്രദിനം – പോസ്റ്റർ ഡൗൺലോഡ് ചെയ്യാം