[dropcap]പ[/dropcap]രമ്പരാഗത മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളും മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ്. പാരമ്പര്യ ചികിത്സാരീതിക്കാർ, പൈതൃകശാസ്ത്രപ്രചാരകർ, വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കൾ, പ്രകൃതിജീവനപ്രചാരകർ തുടങ്ങിയവരൊക്കെ മാംസാഹാരത്തിനെതിരേ നില്‍ക്കുന്നതായാണ് കാണുന്നത്. അത് ഭാരതീയമായ ഭക്ഷണശൈലിയിൽ പെട്ടതല്ലെന്നും വിദേശീയ സംസ്കാരമാണെന്നും പരിപൂർണ്ണ സസ്യാഹാരമാണ് ശരിയായ ഭാരതീയ പാരമ്പര്യം എന്നുമൊക്കെ ഇവർ പറയാറുമുണ്ട്. മാംസാഹാരം മനസ്സിലെ ‘മൃഗീയവാസന’കളെയുണർത്തും എന്നും പലരും പറഞ്ഞു കേൾക്കാറുണ്ട്. മൃഗസ്നേഹികളുടെയും പ്രകൃതിസംരക്ഷണപ്രവർത്തകരുടേയും സദുദ്ദേശപരമായ പിടിവാശികൾക്കപ്പുറത്ത് പ്രതിലോമകരമായ ചില ആശയങ്ങളുടെ ഗൂഢസന്നിവേശവും ഈ പ്രചരണത്തിൽ തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഡോ. സൂരജ് രാജൻ, മെഡിസിൻ@ബൂലോകം എന്ന ബ്ലോഗിൽ എഴുതിയ ലേഖനം മാംസഭോജനത്തെ ശാസ്ത്രത്തിന്റെ ഉരകല്ലിൽ പരിശോധിക്കുകയും മാംസാഹാരത്തിന്റെ ഭാരതീയ പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.
ലേഖനം വായിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും