MEDICINE/PHYSIOLOGY NOBEL TALK
2023ലെ മെഡിസിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. കാത്തലിൻ കരിക്കോയ്ക്കും ഡ്രൂ വെയ്സ്മാനുമാണ് പുരസ്കാരം. കോവിഡ് 19നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ സഹായിച്ച കണ്ടെത്തലുകൾക്കാണ് നൊബേൽ.
ഹംഗറിയിലെ സഗാൻ സർവകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാത്തലിൻ കരീക്കോ. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറാണ് ഡ്രൂ വെയ്സ്മാൻ. എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം. കോവിഡ് വാക്സീൻ നിർമാണ സമയത്ത് ഈ പഠനം ഏറെ സഹായകമായി. കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കുന്നതിലേക്കും ഇതു നയിച്ചു. എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേൽ സമ്മാനത്തിലേക്കു നയിച്ചതെന്നും സമിതി വ്യക്തമാക്കി. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. കോവിഡ് വാക്സീൻ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സിൻ ഒരുക്കുന്നതിലും ഡ്രൂ വീസ്മാന്റെയുംന്റെയും കാത്തലിന്റെയും പഠനം സഹായകമായി. ഡിസംബർ 10 ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ പുരസ്കാരം നൽകും.
2015ൽ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറിൽ ഇവർ തങ്ങളുടെ കണ്ടെത്തലുകൾ വിശദീകരിച്ചിരുന്നു. എന്നാൽ കോവിഡ് വാക്സീൻ ഗവേഷണ സമയത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. എംആർഎൻഎ അടിസ്ഥാനമാക്കി 2020ൽ കോവിഡ്-19 വാക്സീൻ വികസിപ്പിക്കുന്നതിൽ ഗവേഷണത്തിലെ കണ്ടെത്തലുകൾ നിർണായകമായെന്നും നൊബേൽ സമിതി വ്യക്തമാക്കി.