Read Time:11 Minute

നാനോലോകത്തിന് നിറം ചാർത്തുന്ന രസതന്ത്ര നോബൽ

ഈ വർഷത്തെ കെമിസ്ട്രി നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പദാർഥങ്ങളുടെ ലോകത്തെ മാറ്റിമറിച്ച വിപ്ലവമായിരുന്നു നാനോടെക്നോളജി എന്ന പുതിയ മേഖലയുടെ വികാസം. നാനോകണങ്ങളിലെത്തന്നെ ഇത്തിരിക്കുഞ്ഞൻമാരായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ രസതന്ത്ര നൊബേൽ പുരസ്കാരം പങ്കിട്ടത്. മൗംഗി ജി. ബാവെണ്ടി, ലൂയിസ് ഇ. ബ്രൂസ്, അലക്സി ഐ. എക്കിമോവ് എന്നിവർക്ക് ലഭിച്ചു. വലിയ കണങ്ങൾ അനുസരിക്കുന്ന നിയമങ്ങൾ ബാധകമാവാത്ത -ക്വാണ്ടം ഭൌതിക നിയമങ്ങൾ ഭരിക്കുന്ന – ഈ പുതിയ ലോകം പല ഉത്പന്നങ്ങളുടെ രൂപത്തിൽ നമുക്കും സുപരിചിതമാണ്. നമ്മുടെ വീട്ടിലെ QLED ടി വി മുതൽ, സൂക്ഷ്മശസ്ത്രക്രിയകൾ വരെ പലതും ഈ കണ്ടെത്തലിനെ ആശ്രയിച്ചിരിക്കുന്നു

ഡോ. സംഗീത ചേനംപുല്ലി എഴുതിയ വിശദമായ ലേഖനം

ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PM ന്



ഫിസിക്സ് നൊബേൽ പുരസ്കാരം – സൂക്ഷ്മപ്രകാശ സ്പന്ദനങ്ങൾ സൃഷ്ടിക്കാൻ വഴിതുറന്നവർക്ക്…

2023 ലെ ഫിസിക്സിനുള്ള നൊബേൽ സമ്മാനം യു.എസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി (Pierre Agostini, ജര്‍മന്‍ ഗവേഷകന്‍ ഫെറൻ ക്രൗസ് (Ferenc Krausz), സ്വീഡിഷ് ഗവേഷക ആന്‍ ലൂലിയെ (Anne L’Huillier) എന്നിവർക്ക്. ഇലക്ട്രോൺ ഡൈനാമിക്സുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് പുരസ്കാരം. ആറ്റോസെക്കന്റ് സമയം (10−18) മാത്രം നീണ്ടുനില്‍ക്കുന്ന പ്രകാശ പള്‍സുകള്‍ ഇലക്ട്രോണുകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പുതിയ ദിശ നല്‍കി. ഒരു സെക്കന്റിന്റെ ആയിരത്തിലൊന്നിന്റെ ആയിരത്തിലൊന്നിന്റെ ആയിരത്തിലൊന്നിന്റെ ആയിരത്തിലൊന്നിന്റെ ആയിരത്തിലൊന്നിന്റെ ആയിരത്തിലൊന്നാണ് (10−18) ആറ്റോസെക്കന്റ്.


പിയറി അഗോസ്റ്റിനി: 

ഫ്രാന്‍സിലെ ഐക്സ്-മാര്‍സീലെ സര്‍വകലാശാലയില്‍നിന്ന് 1968-ല്‍ പിഎച്ച്ഡി. അമേരിക്കയിലെ കൊളംബസിലെ ഓഹിയോ സർവകലാശാല പ്രൊഫസര്‍.

ഫെറെൻസ് ക്രൗസ്‌: 

1962-ല്‍ ഹംഗറിയിലെ മോറില്‍ ജനനം. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്ന് 1991 പിഎച്ച്ഡി. ഗാർച്ചിങ് മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ഡയറക്ടറും ജർമനിയിലെ മൻചെനിലെ ലുഡ്‌വിഗ്- മാക്‌സിമില്ല്യൻസ് സർവകലാശാല പ്രൊഫസറും.

ആൻ ലുലിയെ

1958ല്‍ ഫ്രാന്‍സിലെ പാരീസില്‍ ജനിച്ചു. ഫ്രാന്‍സിലെ പാരീസിലെ പിയറി ആൻഡ് മേരി ക്യൂറി സർവകാശാലയിൽനിന്ന് 1986ല്‍ പിഎച്ച്ഡി. സ്വീഡനിലെ ലണ്ട് സര്‍വകലാശാലയിലെ പ്രൊഫസര്‍.

വിശദമായ ലേഖനം

ഈ വർഷത്തെ ഫിസിക്സ് നൊബേൽ പുരസ്കാര പ്രഖ്യാപനം ഒക്ടോബർ 3, ഇന്ത്യൻ സമയം 3.15 PM ന് നടന്നു.

ഒക്ടോബർ 3, ഇന്ത്യൻ സമയം 3.15 PM ന്


2023 ലെ മെഡിസിൻ നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു – കോവിഡ് വാക്‌സിൻ കണ്ടെത്തലിന്

2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പ്രഖ്യാപിച്ചു. കാത്തലിൻ കരിക്കോയ്ക്കും ഡ്രൂ വീസ്മാനുമാണ് പുരസ്കാരം. കോവിഡ് 19നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ സഹായിച്ച കണ്ടെത്തലുകൾക്കാണ് നൊബേൽ.

ഹംഗറിയിലെ സഗാൻ സർവകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാത്തലിൻ കരീക്കോ.   പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറാണ് ഡ്രൂ വെ‌യ്സ്മാൻ. എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം. കോവിഡ് വാക്സീൻ നിർമാണ സമയത്ത് ഈ പഠനം ഏറെ സഹായകമായി. കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കുന്നതിലേക്കും ഇതു നയിച്ചു. എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേൽ സമ്മാനത്തിലേക്കു നയിച്ചതെന്നും സമിതി വ്യക്തമാക്കി. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. കോവിഡ് വാക്സീൻ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സിൻ ഒരുക്കുന്നതിലും ഡ്രൂ വീസ്മാന്റെയുംന്റെയും കാത്തലിന്റെയും പഠനം സഹായകമായി. ഡിസംബർ 10 ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ പുരസ്കാരം നൽകും.

2015ൽ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറിൽ ഇവർ തങ്ങളുടെ കണ്ടെത്തലുകൾ വിശദീകരിച്ചിരുന്നു. എന്നാൽ കോവിഡ് വാക്സീൻ ഗവേഷണ സമയത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. എംആർഎൻഎ അടിസ്ഥാനമാക്കി 2020ൽ കോവിഡ്-19 വാക്സീൻ വികസിപ്പിക്കുന്നതിൽ ഗവേഷണത്തിലെ കണ്ടെത്തലുകൾ നിർണായകമായെന്നും നെബേൽ സമിതി വ്യക്തമാക്കി.

വിശദമായ ലേഖനം


തത്സമയം ലൂക്കയിൽ കാണാം

ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ 2023 ഒക്ടോബർ 2-9 തീയതികളിൽ നടക്കും. തത്സമയം ലൂക്കയിൽ കാണാം..വിശദമായ ലേഖനങ്ങൾ അതാത് ദിവസം തന്നെ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ശാസ്ത്രനൊബേൽ സമ്മാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക LUCA TALK അവതരണങ്ങളും QUIZ LUCA യിൽ പ്രതിദിന ക്വിസ്സും ഉണ്ടായിരിക്കും.

നൊബേല്‍ പുരസ്കാരം സമയക്രമം

തിയ്യതി, സമയംവിഷയം
ഒക്ടോബർ 2, ഇന്ത്യൻ സമയം 3.00 PMജീവശാസ്ത്രം/ വൈദ്യശാസ്ത്രം
ഒക്ടോബർ 3, ഇന്ത്യൻ സമയം 3.15 PMഭൗതിക ശാസ്ത്രം
ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PMരസതന്ത്രം
ഒക്ടോബർ 5, ഇന്ത്യൻ സമയം 4.30 PMസാഹിത്യം
ഒക്ടോബർ 6, ഇന്ത്യൻ സമയം 2.30 PMസമാധാനം
ഒക്ടോബർ 11 , ഇന്ത്യൻ സമയം 3.15 PMസാമ്പത്തിക ശാസ്ത്രം
സന്ദർശിക്കുക : www.nobelprize.org/

2023-ലെ നൊബേൽ സീസൺ ഇന്നത്തെ (2/10/22) മെഡിസിൻ (Medicine), അവാർഡോടെ ആരംഭിക്കുന്നു, തുടർന്ന് ചൊവ്വാഴ്ച (3/10/22) ഭൗതികശാസ്ത്രം (Physics), ബുധനാഴ്ച (4/10/22) രസതന്ത്രം (Chemistry), വ്യാഴാഴ്ച (5/10/22) സാഹിത്യം (Literature), സമാധാനത്തിനുള്ള (Peace) നോബൽ സമ്മാനം വെള്ളിയാഴ്ചയും (6/10/22) സാമ്പത്തിക ശാസ്ത്ര പുരസ്കാരം (Economics) ഒക്ടോബർ 9 നും പ്രഖ്യാപിക്കും.

വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ സമ്മാനങ്ങൾ സ്വീഡിഷ് വ്യവസായിയും ഡൈനാമൈറ്റിന്റെ ഉപജ്ഞാതാവുമായ ആൽഫ്രഡ് നോബലിന്റെ (Alfred Nobel) സ്മരണാർത്ഥമാണ് നൽകുന്നത്. നൊബേലിന്റെ മരണത്തിന് അഞ്ച് വർഷത്തിന് ശേഷം 1901-ലാണ് ആദ്യത്തെ അവാർഡുകൾ വിതരണം ചെയ്തത്. സാമ്പത്തിക ശാസ്ത്ര പുരസ്കാരം – ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് ഇൻ ഇക്കണോമിക് സയൻസസ് (Bank of Sweden Prize in Economic Sciences) ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി 1968 മുതൽ സ്വീഡന്റെ സെൻട്രൽ ബാങ്ക് ആണ് (Sweden’s central bank) നൽകി വരുന്നത്. ഓരോ നോബൽ സമ്മാന ജേതാവിനും 10 ദശലക്ഷം ക്രോണർ (kronor) (ഏകദേശം $900,000) സമ്മാനമായി ലഭിക്കും. കൂടാതെ ഡിപ്ലോമയും സ്വർണ്ണ മെഡലും നൊബേൽ മരിച്ച ഡിസംബർ 10-ന് കൈമാറും. ആൽഫ്രഡ് നൊബേലിന്റെ ആഗ്രഹപ്രകാരം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നോർവേയിലും മറ്റ് അവാർഡുകൾ സ്വീഡനിലും വെച്ചാണ് വിതരണം ചെയ്യുന്നത്. ഓസ്‌ലോയിലെ ചടങ്ങിൽ, അവാർഡ്‌ദാന ദിവസമാണ്‌ പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ, സ്‌റ്റോക്‌ൿഹോമിലെ ചടങ്ങിൽ, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങൾക്ക്‌ മുന്നേ തന്നെ ഇത്‌ നടക്കുന്നു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് നൊബേൽ സമ്മാനങ്ങൾക്കായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാൻ അർഹതയുണ്ട്. അവരിൽ യൂണിവേഴ്സിറ്റി പ്രൊഫസർമാർ, നിയമനിർമ്മാതാക്കൾ, മുൻ നൊബേൽ സമ്മാന ജേതാക്കൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. നൊബേൽ ചട്ടങ്ങൾ പ്രകാരം 50 വർഷത്തേക്ക് വിധികർത്താക്കൾ നൊബേൽ സമ്മാന തിരഞ്ഞെടുപ്പുകളെക്കുറിച്ചു ചർച്ചകൾ നടത്തുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അവരുടെ ഷോർട്ട് ലിസ്റ്റിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും കൃത്യമായി അറിയാൻ കുറച്ച് സമയമെടുക്കും.




ചേരുംപടി ചേർക്കാം

ലൂക്ക നൊബേൽ ക്വിസ്സിൽ പങ്കെടുക്കാം

Happy
Happy
32 %
Sad
Sad
0 %
Excited
Excited
57 %
Sleepy
Sleepy
4 %
Angry
Angry
4 %
Surprise
Surprise
4 %

Leave a Reply

Previous post ആന്റിമാറ്റർ : “നിഗൂഢത” ചുരുളഴിയുമോ?
Next post നാനോ ലോകത്തിന്റെ വിത്തുകൾക്ക് രസതന്ത്ര നൊബേൽ
Close