എല്ലാവര്‍ഷവും ഫെബ്രുവരി 28 ഇന്ത്യ ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. 1928 ഫെബ്രുവരി 28 നാണ് വിഖ്യാത ശാസ്ത്രജ്ഞന് സീ.വീ. രാമൻ രാമന് എഫക്ട് കണ്ടെത്തിയതിന്റെ ഓര്‍മ്മയ്കായാണ് ദേശീയ ശാസ്ത്രദിനാചരണത്തിനായി ഈ ദിവസം തെരഞ്ഞെടുത്തത്. 1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഇന്ത്യൻ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം.
ലൂക്കയുടെ പ്രത്യേക പതിപ്പ് ഡൗൺലോഡ് ചെയ്യാം
One thought on “ദേശീയ ശാസ്ത്രദിനം – 2021 ലൂക്ക പ്രത്യേക പതിപ്പ് ഡൗൺലോഡ് ചെയ്യാം”