Read Time:2 Minute
[author title=”നവനീത് കൃഷ്ണന്‍ എസ് ” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകന്‍[/author]

ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍!

ചൊവ്വയിലെ കമ്പനങ്ങള്‍ പിടിച്ചെടുക്കുന്ന സീസ്മോമീറ്റര്‍ |കടപ്പാട്: NASA/JPL-Caltech
[dropcap]ചൊ[/dropcap]വ്വാകുലുക്കം ഉണ്ടാവുമെന്നും അതിന്റെ വിശദവിവരം അറിയാന്‍ കഴിയും എന്നൊക്കെയായിരുന്നു ചൊവ്വയിലിറങ്ങിയ ഇന്‍സൈറ്റ് പേടകത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ഏപ്രില്‍വരെ ചൊവ്വയില്‍ നിന്ന് പക്ഷെ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പക്ഷേ ഏപ്രില്‍ 6ന് ഒരു ചെറിയ ചൊവ്വാകുലുക്കം ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍ ( Seismic Experiment for Interior Structure (SEIS)) പിടിച്ചെടുത്തു. പിന്നീടങ്ങോട്ട് ഇതുവരെ നൂറോളം ശബ്ദങ്ങള്‍ ഈ ഉപകരണം റെക്കോഡ് ചെയ്ത് ഭൂമിയിലേക്കയച്ചിട്ടുണ്ട്. അതില്‍ 21ശബ്ദം ചൊവ്വാകുലുക്കത്തിന്റേത് ആണെന്നാണ് നിഗമനം.

ചൊവ്വയുടെ മിടിപ്പറിയാന്‍ – Seismic Experiment for Interior Structure (SEIS) – ഒരു ചിത്രീകരണം കടപ്പാട് : NASA

ചൊവ്വയില്‍ വീശുന്ന കാറ്റ്, ഇന്‍സൈറ്റിലെ ഉപകരണങ്ങളുടെ അനക്കം, ഉരസല്‍ തുടങ്ങിയവ ഉണ്ടാക്കുന്ന ശബ്ദവും SEIS പിടിച്ചെടുക്കും. അതില്‍നിന്ന് ചൊവ്വാകുലുക്കത്തെ തിരിച്ചറിയുക ഏറെ ശ്രമകരമായ ഏര്‍പ്പാടാണ്.

ചൊവ്വാകുലുക്കം കേട്ടാലോ

മേയ് 22നും ജൂലൈ 25നും ഉണ്ടായ രണ്ട് ചൊവ്വാകുലുക്കത്തിന്റെ ശബ്ദരേഖ നാസ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.
ആ ശബ്ദരേഖ ഇവിടെ കേള്‍ക്കാം. (ഇയര്‍ഫോണ്‍ വച്ചു കേള്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്.)

ജൂലൈ മാസത്തിലെ ചൊവ്വാകുലുക്കം

 മേയ് മാസത്തിലെ ചൊവ്വാകുലുക്കം

ചൊവ്വാകുലുക്കത്തിന്റെ ശബ്ദവും കാറ്റിന്റെ ശബ്ദവും പേടകത്തിലെ ഉപകരണങ്ങള്‍ അനങ്ങുമ്പോഴുള്ള ശബ്ദവുമെല്ലാം എങ്ങനെ വേര്‍തിരിച്ചറിയാം എന്ന് കാണിക്കുന്ന ഒരു വീഡിയോ.


അധിക വായനയ്ക്ക്  : NASA Website

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ടൈറ്റാനിയം – ഒരു ദിവസം ഒരു മൂലകം
Next post വനേഡിയം – ഒരു ദിവസം ഒരു മൂലകം
Close