കാപ്പിലറി കണ്ടന്‍സേഷന്‍ എന്ന പ്രക്രിയയിലൂടെ സാന്ദ്രീകരിക്കപ്പെടുന്ന വെള്ളത്തുള്ളികള്‍ പ്രതലബലം ( ജലോപരിതലത്തിന്റെ വലിവുബലം) മൂലം ദണ്ഡുകളെ തമ്മില്‍ വലിച്ചടുപ്പിക്കുന്നു. ഇവ തമ്മിലുള്ള അകലം 1.5 നാനോമീറ്ററില്‍ കുറയുമ്പോള്‍ ഇവയുടെ കാര്‍ബണ്‍ അധിഷ്ഠിത രാസഘടനകാരണമുള്ള ജലവികര്‍ഷണ സ്വഭാവം മൂലം വലിച്ചെടുത്ത ജലത്തെ പുറം തള്ളുന്നു. സോള്‍വെന്റ് കാവിറ്റെഷന്‍ എന്നാണു ഈ ബാഷ്പീകരണ പ്രക്രിയ അറിയപ്പെടുന്നത്.
അന്തരീക്ഷത്തില്‍ നിന്നും ജലാംശം വലിച്ചെടുത്ത് കുടിവെള്ളമായി ഉപയോഗിക്കാനും, ജലശുദ്ധീകരണത്തിനും ഈ സാങ്കേതിക വിദ്യസഹായകമായേക്കാം. ജലദൌര്‍ലഭ്യം ഉള്ള മരുഭൂമികളിലും മറ്റും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്നും ഗവേഷകസംഘം കരുതുന്നു. കൂടാതെ വിയര്‍പ്പിനെ വലിച്ചെടുക്കാന്‍ കഴിവുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാം. പ്രായോഗികതലത്തില്‍ എത്തണമെങ്കില്‍ ദണ്ഡുകളുടെ ആകൃതി, വലിപ്പം തുടങ്ങിയവ സംബന്ധിച്ച് പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. കൂടുതല്‍ ജലം ആഗിരണം ചെയ്യാനാകും വിധം ആകൃതിയിലും വലിപ്പത്തിലും രാസസ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. എങ്കിലും അന്തരീക്ഷത്തില്‍ നിന്ന് ജലാംശം വലിച്ചെടുക്കാന്‍ പുതിയൊരു സാധ്യത ഈ കണ്ടെത്തല്‍ മുന്നോട്ട് വെയ്ക്കുന്നു.
അവലംബം
http://www.nature.com/nnano/journal/vaop/ncurrent/full/nnano.2016.91.html