Read Time:2 Minute

കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്സ് വിഭാഗം, ULCCS-ന്റെ UL സ്പേസ് ക്ലബ്, ലൂക്ക സയൻസ് പോർട്ടൽ എന്നിവയുടെ സഹകരണത്തോടെ 2025 ജൂലൈ 21-ന് ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ-സ്കൂൾ ക്വിസ്, ഉപന്യാസ രചന, പ്രസംഗം, ചിത്രരചന മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ചാന്ദ്രദിനാഘോഷം – ജൂലായ് 21 ലെ പരിപാടികൾ

ജൂലായ് 21 ന് കാലിക്കറ്റ് സർവ്വകലാശാല E.M.S. സെമിനാർ കോംപ്ലക്സിൽ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, ശാസ്ത്രപരീക്ഷണങ്ങളുടെ തത്സമയ പ്രദർശനം, കാലിക്കറ്റ് സർവ്വകലാശാല മാധവ നിരീക്ഷണശാല സന്ദർശനം, ആകാശ നിരീക്ഷണം എന്നീ സെഷനുകൾ നടക്കും.

ഇ.കെ.കുട്ടി (റിട്ട. സയിന്റിസ്റ്റ് , ഐ.എസ്.ആർ.ഒ), ഡോ. കാവുമ്പായ് ബാലകൃഷ്ണൻ, കെ.ജയരാമൻ (ഐ.എസ്.ആർ.ഒ), രാംലാൽ ഉണ്ണികൃഷ്ണൻ, പ്രൊഫ. സി.ഡി.രവികുമാർ, സുരേന്ദ്രൻ പുനന്നശ്ശേരി, ഡോ. ജിതിൻ ഭഗവതി തുടങ്ങിവയവർ വിവിധ സെഷനുകളിൽ സംസാരിക്കും.

മത്സരങ്ങൾ

ചാന്ദ്രദിനാഘോഷത്തിന്റെ മുന്നോടിയായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി 2025 ജൂലൈ 19 ന് ഇന്റർ-സ്കൂൾ ക്വിസ്, ഉപന്യാസ രചന, പ്രസംഗം, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

രജിസ്റ്റർ ചെയ്യാൻ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post GW231123: ഗുരുത്വ തരംഗങ്ങളിലൂടെ കണ്ടെത്തിയ ഏറ്റവും വലിയ ബൈനറി ബ്ലാക്ക് ഹോൾ
Close