കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സംബന്ധിച്ച് വജ്രജൂബിലി വർഷം ഒരു വിലയിരുത്തൽ വർഷം കൂടിയാണ്. കേരള സമൂഹത്തെ ശാസ്ത്രവത്കരിക്കാനും ജനാധിപത്യവത്കരിക്കാനും നടത്തിയ ശ്രമങ്ങളെ അതിന്റെ പൂർണ്ണവ്യാപ്തിയിൽ നിഷ്കൃഷ്ഠമായി പരിശോധിക്കാനുള്ള അവസരമാണ്. ഏറ്റെടുത്ത വ്യത്യസ്തമായ ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ സംഘടനയെയും പൊതുസമൂഹത്തെയും ആത്മവിശ്വാസംകൊണ്ടു നിറയ്ക്കാനും ഉത്സാഹഭരിതമാക്കാനും തീർച്ചയായും ആറുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തിന് കഴിയും… പരിഷത്തിനെ ജനകീയശാസ്ത്രപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കെ.കെ.കൃഷ്ണകുമാർ സംസാരിക്കുന്നു… രാജേഷ് പരമേശ്വരൻ, ജി.സാജൻ, ഡോ.ഡാലിഡേവിസ് എന്നിവർ നേതൃത്വം നൽകുന്നു.

  കേൾക്കാം


Leave a Reply

Previous post പേവിഷബാധ ഒരു പൊതുജനാരോഗ്യപ്രശ്നം – തുടച്ചുനീക്കാം പ്രതിരോധകുത്തിവെപ്പിലൂടെ
Next post വൈറസ് vs ജനങ്ങൾ – ഉൾക്കഥകൾ
Close