Read Time:6 Minute

ശാസ്‌ത്രവഴികളിൽ പുതുചർച്ചകൾക്ക്‌ തുടക്കം കുറിച്ച്‌  കണ്ണൂർ മേഖലാ സയൻസ് സ്ലാം.  ശാസ്ത്രസാഹിത്യ പരിഷത്ത്‌ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ  വേമ്പനാട്ടുകായൽ,  കണ്ടൽക്കാട്‌,   സ്തനാർബുദം,  വിത്തിന്റെ ഭ്രമണചലനം,  മലബാർ ചീര,  തൊട്ട് സ്പിൻട്രോണിക്സ് തുടങ്ങി പത്തൊമ്പതിൽപരം വിഷയങ്ങൾ   അവതരിപ്പിച്ചു. യുവസമിതി, ക്യാമ്പസ് ശാസ്ത്ര സമിതി ലൂക്ക എന്നിവ കണ്ണൂർ സർവകലാശാല സഹകരണത്തോടെ മാങ്ങാട്ടുപറമ്പ്  ക്യാമ്പസിലാണ്‌ സയൻസ് സ്ലാം സംഘടിപ്പിച്ചത്.

ശാസ്‌ത്രജ്ഞരും പൊതുജനങ്ങളും  നേരിട്ട്‌ സംവദിക്കാൻ വേദിയൊരുക്കിയ പരിപാടിയിൽ  മുന്നൂറിലേറെപേർ പങ്കാളികളായി.   അവതരണത്തിൽനിന്ന്‌ തെരഞ്ഞെടുത്ത ആൻസി സി സ്റ്റോയി,  ഡോ യദുകൃഷ്ണൻ,  നയന ദേവരാജ്, പി അമ്പിളി, വെങ്കിടേഷ് തൃത്താമര രംഗനാഥൻ എന്നിവർ പാലക്കാട്‌ ഐഐടിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും.   എം വിജിൻ എംഎൽഎ ഉദ്‌ഘാടനംചെയ്തു. ഡോ. മനോജ്‌ അധ്യക്ഷനായി. ശാസ്‌ത്രജ്ഞൻ പി എം സിദ്ധാർഥൻ, ജില്ലാ പഞ്ചായത്തംഗം സി  പി ഷിജു,   ടി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ പി പ്രദീപൻ നന്ദി പറഞ്ഞു.

വിദഗ്‌ധസമിതി അംഗങ്ങളായ ഡോ. കെ സുധ, പ്രൊഫ. എൻ കെ ഗോവിന്ദൻ, ഡോ. എ സുകേഷ്‌, ഡോ. വി കെ ബ്രിജേഷ്, ഡോ. തങ്കവേലു, പ്രൊഫ. ഗാഥ എന്നിവരും പ്രേക്ഷകരും ചേർന്നാണ്‌  മൂല്യനിർണയം നടത്തിയത്. ഡോ. ജോബി കെ ജോസ് (രജിസ്ട്രാർ, കണ്ണൂർ യൂണിവേഴ്സിറ്റി) സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. കണ്ണൂർ സ്ലാം കോ ഓഡിനേറ്റർ പി എം സിദ്ധാർഥൻ സ്വാഗതം പറഞ്ഞു. ക്യാമ്പസ് ശാസ്ത്ര സമിതി പ്രവർത്തകരായ അഭിരാജ്, ജീവിത എം ജോയ്, ലൂക്ക എഡിറ്റർ വാൻ സംസ്ഥാന കൺവീനർ എം ദിവാകരൻ എന്നിവർ സംസാരിച്ചു. പരിഷത് ജില്ലാ സെക്രട്ടറി കെ രാജേഷ് നന്ദി പറഞ്ഞു.

വേമ്പനാട് കായലിൽ വാട്ടർ കളറിങ് മത്സരം നടത്തിയാലോ? ചോദ്യം കേട്ട് തെറ്റിദ്ധരിക്കേണ്ട ഓന്തിനെപ്പോലെ നിറം മാറി മാറി ഒഴുകുന്ന വേമ്പനാട്ട് കായലിനെക്കുറിച്ചാണ് പറയുന്നത്.

മൊബൈൽ ഫോണിൽ ഇൻസ്റ്റാൾചെയ്ത ആപ്പിലൂടെ ജലത്തിന്റെ തെളിമയും നിറവും പരിശോധിക്കാമെന്ന പുതിയ അറിവും പകർന്നാണ് സയൻസ് സ്ലാമിൽ ആൻസി സ്റ്റോയി പ്രബന്ധാവതരണത്തിന് തുടക്കമിട്ടത്.

വെയിൽച്ചൂടിൽനിന്ന് രക്ഷപ്പെടാൻ നമുക്ക് സൺ സ്ക്രീനുപയോഗിക്കാം മരത്തണലുതേടി പോകാം  എന്നാൽ, പൊരിവെയിലത്ത് നിൽക്കുന്ന സസ്യങ്ങളോ? അതിന് സസ്യങ്ങൾക്ക് ഒരു രഹസ്യമുണ്ട്. അതായിരുന്നു ഡോ. യദുകൃഷ്ണൻ സ്ലാമിൽ അവതരിപ്പിച്ചത്. കാന്തത്തിന്റെ ‘തനിസ്വഭാവം’ കാണിക്കാത്ത കാന്തങ്ങളുണ്ടോ ഉണ്ടെന്നാണ് നയനദേവരാജ് തന്റെ അവതരണത്തിൽ പറഞ്ഞുവച്ചത്.

ഒരു മഴയിൽ വെള്ളക്കെട്ടുണ്ടാകുന്ന നഗരങ്ങളെ തിരിച്ചുപിടിക്കാനുള്ള വഴികളാണ് പി അമ്പിളിക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്. അർബുദ ചികിത്സയിൽ സാങ്കേതികവിദ്യകളെ ഒഴിച്ചുനിർത്താനാവില്ല എന്നത് സത്യം, എന്നാൽ, സ്വയം നിയന്ത്രിതയന്ത്രങ്ങളേക്കാൾ ഫലപ്രദമാണ് മനുഷ്യനിയന്ത്രിത ചികിത്സാരീതികളെന്ന് യുക്തിസഹമായി അവതരിപ്പിക്കുകയായിരുന്നു വെങ്കിടേഷ് തൃത്താമര ഗംഗാധരൻ.

ഇവയുൾപ്പടെ അവതരിപ്പിച്ച 19 ഗവേഷണ അവതരണങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ശാസ്ത്രത്തിന്റെ ‘വിരസത’കളില്ലാതെ സാങ്കേതിക പദാവലികളുടെ ബാഹുല്യമില്ലാതെ മികച്ച അവതരണംകൊണ്ടും സരസമായ പ്രതിപാദനംകൊണ്ടും മുഴുവൻ അവതരണങ്ങളും നിറഞ്ഞ കൈയടിയോടെ സദസ് സ്വീകരിച്ചു. അതിൽ ഏറ്റവും മികച്ച അഞ്ച് അവതരണങ്ങളാണ് ഫൈനൽ മത്സരത്തിനായി തെരഞ്ഞെടുത്തത്. 14ന് പാലക്കാട് ഐഐടിയിലാണ് ഫൈനൽ.

(ദേശാഭിമാനി പത്രത്തിൽ വന്ന വാർത്ത)

  • സിംപിളാണ് പവർഫുള്ളും, ദേശാഭിമാനി , ഡിസംബർ 1, 2024 >>>
  • ശാസ്‌ത്രവഴിയിൽ 
പുതുചർച്ചകളുമായി സയൻസ് സ്ലാം, ദേശാഭിമാനി , ഡിസംബർ 1, 2024 >>>
  • കണ്ണൂരിൽ സയൻസ് സ്ലാം 30-ന് , മാതൃഭൂമി, നവംബർ 28 >>>
  • കൈരളി ചാനൽ , നവംബർ 30 >>>
Ancy C Stoyനമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ICAR – Central Marine Fisheries Reseach Institiute, Ernakulam
Dr. Yadukrishnan Pസസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംDepartment of Microbiology & Cell Biology, Indian Institute of Science
Nayana Devarajആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾIndian institute of science, Bangalore
Ambily Pപച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥDepartment of Civil Engineering,National Institute of Technology, Calicut
Venketesh Thrithamara Ranganathanമനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?Cape Breton Cancer Center Nova Scotia Health Authorities Sydney Canada
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാ ഉച്ചകോടി – ബക്കുവിലും കുടനിവർത്താത്ത കാലാവസ്ഥാ ഫണ്ട്
Next post 2024 ഡിസംബറിലെ ആകാശം
Close