നവനീത് കൃഷ്ണന്‍ എസ്.
വ്യാഴം, ശനി, ചൊവ്വ, പിന്നെ ചന്ദ്രന്‍. ഇത്രയും ആകാശഗോളങ്ങളെ ഒരുമിച്ചു കാണാന്‍ അവസരം.
നാളെ (മാര്‍ച്ച് 19, 2020)നു രാവിലെ 5 മണി മുതല്‍ കിഴക്കുദിക്കില്‍ നോക്കിയാല്‍ മതി. അര്‍ദ്ധചന്ദ്രന്‍ ആയിരിക്കും. ബാക്കിയുള്ളവര്‍ ചിത്രത്തില്‍ കാണുന്നപോലെ. ചന്ദ്രനെ മാറ്റിനിര്‍ത്തിയാല്‍ വ്യാഴമാകും ഏറ്റവും തിളക്കം. പിന്നെ ശനി, ഏറ്റവും കുറവ് ചൊവ്വ.
വ്യാഴം, ശനി. ചൊവ്വ എന്നിവര്‍ കുറച്ചുകാലമായി രാവിലെ കിഴക്കുകിടന്ന് കളിക്കുന്നുണ്ട്. കുറെക്കാലം കൂടി അവരെ കിഴക്കായി കാണാം. രാവിലെ സൂര്യനുദിക്കുന്നതിനു മുന്‍പ് നോക്കിയാല്‍ മതിയാവും. ചന്ദ്രന്‍ നാളെ കഴിഞ്ഞാല്‍ കുറെ അധികം ദൂരം മാറിപ്പോകും. ചന്ദ്രനെ കണ്ടെത്തിയാല്‍ മറ്റുള്ളവയെയും സ്ഥാനം വച്ച് കണ്ടെത്താം എന്നതിനാലാണ് നാളെ രാവിലെ നോക്കാന്‍ പറയുന്നത്. ചിത്രം നോക്കുമല്ലോ!
സൂര്യപ്രകാശം വന്നുതുടങ്ങുന്നതിനു മുന്‍പായി ബുധനെയും കാണാം. പക്ഷേ ചക്രവാളത്തോട് ചേര്‍ന്നായതിനാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാവും എന്നു മാത്രം.