ഇന്ന് വ്യാഴത്തെ അടുത്തുകാണാം
അറുപതു വർഷങ്ങർക്കുശേഷം വ്യാഴം ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നു…ഇന്ന് സൂര്യാസ്തമയത്തിനുംശേഷം വലിയ തിളക്കത്തോടുകൂടി കിഴക്കുദിച്ചു പടിഞ്ഞാറോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന വ്യാഴത്തിനെ രാത്രിമുഴുവൻ നഗ്നനേത്രങ്ങൾകൊണ്ടുതന്നെ അനായാസം കാണാവുന്നതാണ്.
എഴുത്തും ഫോട്ടോയും – ഡോ.നിജോ വർഗ്ഗീസ്
DD
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഏതാണ്ടു അറുപതു വർഷങ്ങർക്കുശേഷം ഇന്ന് (2022 സെപ്റ്റംബർ 26ന് ) കൂടിയ തിളക്കത്തോടെ ഭൂമിയിൽനിന്നും ഏറ്റവും അടുത്ത ദൂരത്തെത്തുന്നു(ഏതാണ്ട് 56 കോടി കിലോമീറ്റർ ). ഇതിനുമുൻപ് 1963 ലാണ് വ്യാഴം ഭൂമിയോടു ഏറ്റവും അടുത്തെത്തിയത്.
ഇനിവരുന്ന ഏതാനും ദിവസം സൂര്യാസ്തമയത്തിനുംശേഷം വലിയ തിളക്കത്തോടുകൂടി കിഴക്കുദിച്ചു പടിഞ്ഞാറോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന വ്യാഴത്തിനെ രാത്രിമുഴുന്നവൻ നഗ്നനേത്രങ്ങൾകൊണ്ടുതന്നെ അനായാസം കാണാവുന്നതാണ്.
8 ഇഞ്ച് ടെലിസ്കോപ്പിലൂടെ മൊബൈൽ ക്യാമറ ഉപയോഗിച്ചു ഇന്നലെ എടുത്ത ചിത്രത്തിൽ വ്യാഴത്തിന്റെ വലിയ ഉപഗ്രഹങ്ങളായ ഗ്യാനിമിഡ് , യൂറോപ്പെ, അയോ എന്നിവയെയും കാണാം.