അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം
അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) നന്നായി കാണാൻ വീണ്ടും അവസരം. ഒക്ടാബർ 10, തിങ്കൾ വൈകിട്ട് 6:43 മുതൽ 7 മിനുട്ട് നേരം, 6:49 വരെ, ആകാശത്തുകൂടി പാഞ്ഞുപോകുന്നതു കാണാം.
മറവുകൾ ഇല്ലാത്ത സ്ഥലത്താന്നെങ്കിൽ 7 മിനുട്ടും കാണാനാകും. വടക്കുവടക്കുപടിഞ്ഞാറെ ചക്രവാളത്തിൽനിന്ന് നമ്മുടെ മുകളിലൂടെ തെക്കുകിഴക്കുഭാഗത്തേക്കാണു യാത്ര. നാട്ടുവെളിച്ചത്തിലും കാണാവുന്ന തിളക്കം ഉണ്ടാകും.
താഴെ വെബ്സൈറ്റിൽ ലൊക്കേഷൻ നല്കി log in ചെയ്താൽ ഓരോ സ്ഥലത്തും ISS നെ കാണാൻ പറ്റുന്ന സമയപ്പട്ടിക കിട്ടും.
ഈ ദിവസങ്ങളിൽ തിരുവനന്തപുരം പ്രദേശത്ത് ISS-നെ കാണാവുന്ന സമയങ്ങളുടെ പട്ടിക ചുവടെ (AM ഉം PM ഉം ശ്രദ്ധിക്കണേ)
മറ്റൊരു കാര്യം: ഈ ദിവസങ്ങളിൽ രാത്രിയാകാശത്ത് ചന്ദ്രൻ കഴിഞ്ഞാൽ നല്ല പ്രകാശത്തിൽ കാണുന്നത് വ്യാഴം ആണ്. 9 മണിയോടെ ഏകദേശം നേരേ മുകളിൽ എത്തും. ശനിയെയും കാണാം. ഗൂഗിൾ സ്കൈ മാപ്, സ്റ്റെല്ലേറിയം തുടങ്ങിയ ആപ്പുകളിൽ ഏതെങ്കിലും ഉപയോഗിച്ചു തിരിച്ചറിയാൻ ശ്രമിക്കൂ…!
ലൂക്കയുടെ അസ്ട്രോണമി കോഴ്സിൽ ചേരാം
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
അസ്ട്രോണമി ബേസിക് കോഴ്സിൽ ആദ്യബാച്ച് രജിസ്ട്രേഷൻ ആരംഭിച്ചു. സിലബസ്സും കോഴ്സിന്റെ വിശദാംശങ്ങളും അറിയാൻ COUURSE.LUCA വെബ്സസൈറ്റ് സന്ദർശിക്കുക