Read Time:5 Minute
അവസാനഡാറ്റയില്‍നിന്നും കിട്ടിയ ഗ്രാഫ് പരിശോധിച്ചാല്‍ 1 കിലോമീറ്റര്‍ ഉയരെ വരെയുള്ള വിവരം ലഭ്യമായിട്ടുണ്ട് എന്നു തോന്നുന്നു. ഇറങ്ങേണ്ട സ്ഥലത്തുനിന്നും ഏതാണ്ട് അത്രയും ദൂരെ വരെ ഗ്രാഫ് പ്രകാരം പേടകം എത്തിയിട്ടുമുണ്ട്. ഡാറ്റ വിശകലനം ചെയ്ത് കൂടുതല്‍ വിവരം ISRO കേന്ദ്രങ്ങള്‍ അധികം താമസിയാതെ പുറത്തുവിടുമെന്നു കരുതാം.
ഒരു ശാസ്ത്രപരീക്ഷണമാണ് നമ്മള്‍ നടത്തിയത്. ഉദ്ദേശിച്ചപോലെ നടന്നില്ലെങ്കിലും അതില്‍നിന്നും ഒത്തിരി കാര്യങ്ങള്‍ നമുക്ക് പഠിക്കാനാവും. പുതിയ ഡാറ്റ അതില്‍നിന്നും ലഭിക്കും. അങ്ങനെയൊരു പരീക്ഷണമാണ് വിക്രം ലാന്‍ഡറിലൂടെ ISRO നടത്തിയത്. അതിനാല്‍ പരീക്ഷണം എന്ന നിലയില്‍ ലാന്‍ഡര്‍ വിജയം തന്നെ എന്നു പറയാം. എട്ട് ഉപകരണങ്ങളുള്ള ഓർബിറ്റർ ഒരു വർഷത്തിലേറെ പ്രവർത്തന ശേഷിയുള്ളതാണ്.
[box type=”info” align=”” class=”” width=””]എട്ടു പരീക്ഷണോപകരണങ്ങള്‍ ഉള്ള ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനു ചുറ്റുമുണ്ട്. അത് നിലവിലെ അവസ്ഥവച്ച്‍ പരിപൂര്‍ണ്ണ വിജയം എന്നു വിലയിരുത്താം.[/box]ചാന്ദ്രയാൻ–-2 നാൾ വഴി
- ഐഎസ്‌ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ–2 ദൗത്യത്തിനായുള്ള ഒരുക്കം തുടങ്ങി. ആദ്യഘട്ടത്തിൽ റഷ്യയുമായി സഹകരിച്ചായിരുന്നു ലക്ഷ്യമിട്ടത്. പിന്നിട് പലകാരണങ്ങളാൽ കരാർ മാറി. 2012ൽ വിക്ഷേപിക്കാനായിരുന്നു ലക്ഷ്യം. തദ്ദേശീയമായി ലാൻഡറും റോവറും വികസിപ്പിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വീണ്ടും സമയം വേണ്ടിവന്നു.
- കഴിഞ്ഞ ജൂലൈ 15ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം അവസാന നിമിഷം സാങ്കേതിക തകരാർമൂലം മാറ്റിവച്ചു. ഒരാഴ്‌ചകൊണ്ട് തകരാർ പരിഹരിച്ചു.
- ജൂലൈ 21 കൗണ്ട് ഡൗൺ തുടങ്ങി
- ജൂലൈ 22 ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപണം
- ജൂലൈ 24 മുതൽ ആഗസ്‌ത് 6 വരെ അഞ്ച് തവണയായി ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥം ഉയർത്തി
- ആഗസ്‌ത് 14 ന് ഭൂമിയുടെ പഥത്തിൽനിന്ന് ചാന്ദ്രപഥത്തിലേക്ക് പേടകത്തെ തൊടുത്തുവിട്ടു.
- ആഗസ്‌ത് 20 : പേടകം ചന്ദ്രന്റെ ആകർഷണവലയത്തിലായി.
- ആഗസ്‌ത് 21 : മുതൽ സെപ്‌തംബർ ഒന്നുവരെ പേടകത്തെ ചന്ദ്രന്റെ പ്രതലത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.
- സെപ്‌തംബർ 2 : പ്രധാന പേടകത്തിൽനിന്ന് വിക്രം ലാൻഡർ വേർപെട്ടു.
- സെപ്‌തംബർ 3 , 4 : വിക്രം ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തേക്ക്.
- സെപ്‌തംബർ 5, 6 : ചന്ദ്രനിൽ ഇറങ്ങേണ്ട സ്ഥലം കണ്ടെത്തൽ, ഉപകരണങ്ങളുടെ ക്ഷമതാപരിശോധന, ട്രയൽ റൺ.
- സെപ്‌തംബർ 7; പുലർച്ചെ 1.36‐ ചാന്ദ്രപ്രതലത്തിലേക്കുള്ള യാത്ര തുടങ്ങി
- പുലർച്ചെ 1.47‐ലാൻഡറിൽ നിന്നുള്ള സിഗ്നൽ നിലച്ചു
Related
0
0