ബാങ്കുകളും ഡാറ്റാ സെന്ററുകളും ടെലികോം ഹബ്ബുകളും സെർവർ റൂമുകളും പോലുള്ള ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെ തീപിടിത്തം മൂലമുള്ള അപകടങ്ങളിൽ നിന്ന് എങ്ങനെയാണ്  സംരക്ഷിക്കുന്നത്  എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

ജലം ഉപയോഗിക്കുന്ന അഗ്നി പ്രതിരോധസംവിധാനങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും, അവയുടെ പ്രവർത്തനക്ഷമതയ്ക്ക്  നാശം സംഭവിക്കുകയും വൻ സാമ്പത്തിക നഷ്ടങ്ങൾക്കും ഡേറ്റകളുടെ നഷ്ടങ്ങൾക്കും ഇടയാക്കുകയും ചെയ്യുന്നു. അതിനാൽ, പരിസ്ഥിതി സൗഹൃദവും, തീപിടിത്തം കാരണമായ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും പ്രവർത്തനത്തിൽ യാതൊരു തടസ്സവും സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നതാണ് സുസ്ഥിരമായ അഗ്നിശമന സംവിധാനങ്ങൾ.

Novec 1230

Novec 1230

Novec 1230: രാസനാമംFK-5-1-12 ഫ്ലൂറോകീറ്റോൺ, അമേരിക്കൻ കമ്പനിയായ 3M 2001-ൽ വികസിപ്പിച്ചെടുത്ത ഒരു പരിസ്ഥിതി സൗഹൃദ അഗ്നിശമനദ്രാവകം ആണ്. ഈ അഗ്നിശമനദ്രാവകം ഓസോൺ പാളിയെ സംരക്ഷിക്കുകയും, ഗ്രീൻഹൗസ് വാതകങ്ങളുടെ തലത്തിൽ വളരെ കുറവായ Global Warming Potential (GWP < 1) നിലനിർത്തുകയും ചെയ്യുന്നു.

Perfluoro(2-methyl-3-pentanone)

പ്രവർത്തന രീതി:

Novec 1230 തീയുടെ രാസപ്രക്രിയ (combustion chain reaction) തടസ്സപ്പെടുത്തുന്നു. തീയുടെ ചൂട് ആഗിരണം ചെയ്ത്, തീയുടെ വ്യാപനം തടയുകയും ദ്രുതഗതിയിൽ അഗ്നിശമനം നടപ്പാക്കുകയും ചെയ്യുന്നു.

Novec 1230 – പ്രവർത്തന രീതി

Inert Gas System

Inert Gas System

നിഷ്ക്രിയ വാതക സംവിധാനം എന്നത് തീ അണയ്ക്കാൻ ഉപയോഗിക്കുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അഗ്നിരോധന സംവിധാനമാണ്. ഇതിൽ രാസപരമായി നീഷ്ക്രിയമായ (chemically inactive) ഗ്യാസുകൾ ഉപയോഗിച്ചാണ് തീ നിയന്ത്രിക്കുന്നത്.

വിവിധ മേഖലയിൽ അഗ്നിശമനത്തിനായി ഉപയോഗിക്കപ്പെടുന്ന ഇനർട്ട് ഗ്യാസ് സിസ്റ്റങ്ങൾ
  • INERT GAS 01: Argon,
  • INERT GAS 100: Nitrogen,
  • INERT GAS 55:Nitrogen(50%) Argon (50%),
  • INERT GAS 541: Nitrogen (52%) Argon (40%) Carbon dioxide (8%)

പ്രവർത്തന രീതി:

  • തീയുടെ വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജൻ അളവ് കുറയ്ക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന തത്വം.
  • ഇൻർട്ട് ഗ്യാസുകൾ പരിസരത്തെ ഓക്സിജൻ അളവ് സാധാരണ 21%ൽ നിന്ന് 15% – 12% വരെ കുറയ്ക്കുന്നു.
  • അങ്ങനെ  തീ പിടിക്കാനുള്ള രാസപ്രക്രിയ നിലച്ചു തീ അണയ്ക്കപ്പെടുന്നു.
  • ഫയർ ഡിറ്റക്ടറുകൾ തീ കണ്ടെത്തിയ ശേഷം കൺട്രോൾ പാനൽ സിഗ്നൽ സ്വീകരിച്ച് സിലിണ്ടറുകൾ തുറക്കുകയും, സിലിണ്ടറിൽ നിന്നുള്ള INERT GAS  പൈപ്പുകൾ മുഖേന നോസിലുകളിലേക്ക് എത്തിച്ചേരുന്നു. 60 സെക്കൻഡിനുള്ളിൽ വാതക രൂപത്തിൽ പുറത്ത് വിട്ട് തീ ഫലപ്രദമായി അണയ്ക്കുന്നു.
  • ഡാറ്റാ സെന്ററുകൾ,സെർവർ റൂമുകൾ,ഇലക്ട്രിക്കൽ കൺട്രോൾ റൂമുകൾ,മ്യൂസിയങ്ങൾ, ലൈബ്രററികൾ, ആർക്കൈവുകൾ, ബാങ്ക് വോൾട്ടുകൾ (Bank Vaults) — ബാങ്കുകളിൽ മൂലധനം, രേഖകൾ, വിലപ്പെട്ട വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്ന സുരക്ഷിത നിലയങ്ങൾ. സുരക്ഷാ ഗ്യാലറികൾ, വ്യവസായ സ്ഥാപനങ്ങൾ (High-value production areas)

പ്രധാന ഗുണങ്ങൾ

  •  വാതക രൂപത്തിൽ പ്രവർത്തിക്കുന്നുപരിസരത്ത് ദ്രാവകമോ പൊടിയോ അവശേഷിക്കില്ല.
  • നിറമോ ഗന്ധമോ ഇല്ല , മനുഷ്യസാന്നിധ്യത്തിലും സുരക്ഷിതം.
  •  ഇലക്ട്രോണിക് ഉപകരണങ്ങൾക്കും  ബന്ധപ്പെട്ടിരിക്കുന്ന സംവിധാനങ്ങൾക്കും പൂർണ്ണ സുരക്ഷ നൽകുന്നു.
  • അപകട സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നു – intelligent detection units വഴി ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ മുന്‍കൂട്ടി മനസ്സിലാക്കാൻ കഴിയും.

Water Mist System – ജലാധിഷ്ഠിത അഗ്നിശമന സാങ്കേതിക വിദ്യ

വാട്ടർ മിസ്റ്റ് സിസ്റ്റം ഒരു ജലാധിഷ്ഠിത അഗ്നിശമന സാങ്കേതിക വിദ്യയാണ്, അതിൽ വെള്ളം മഞ്ഞുതുള്ളികളായി (അൾട്രാഫൈൻ ഡ്രോപ്പ്‌ലറ്റുകൾ) തളിക്കുന്നു. ഇത് തീയുടെ താപം കുറയ്ക്കുകയും, ഓക്സിജൻ തടയുകയും, തീ പടരുന്നതു തടയുകയും ചെയ്യുന്നു.

പ്രവർത്തന രീതി

  •  തീപിടിത്തം ഉണ്ടായാൽ, ഡിറ്റക്ടറുകൾ തീയുടെ സാന്നിധ്യം തിരിച്ചറിയുകയും സിസ്റ്റത്തിന് സിഗ്നൽ അയക്കുകയും ചെയ്യും.
  • അതിനെ തുടർന്ന്, വാട്ടർ മിസ്റ്റ് നോസിലുകൾ വഴി, ചെറുതും സാന്ദ്രവുമായ ജലകണങ്ങളുടെ രൂപത്തിൽ മിസ്റ്റ് പുറത്തുവിടപ്പെടുന്നു.
  • ഈ മഞ്ഞുതുള്ളികൾ  തീയുടെ ചൂട് ആഗിരണം ചെയ്ത് ഓക്സിജൻ നിരോധിക്കുകയിലൂടെ തീ പടരുന്നതു തടയുകയും അണയ്ക്കുകയും ചെയ്യുന്നു

Water Mist System ഉപയോഗിക്കുന്ന പ്രധാന മേഖലകൾ:

  1. ഡാറ്റാ സെന്ററുകളും സെർവർ റൂമുകളും
    • സെൻസിറ്റീവ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ സംരക്ഷണം
    • സാധാരണ വെള്ളം ഉപയോഗിക്കുന്നതിന്റെ അപകടങ്ങൾ ഒഴിവാക്കാൻ
  2. മെഡിക്കൽ ലാബുകളും ആശുപത്രികളും
    • ലാബ് ഉപകരണങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ജലധാരണവും ഡാമേജും കുറക്കാൻ
  3. ഓയിൽ പ്ലാറ്റ്‌ഫോമുകൾ, കപ്പലുകൾ, നേവി സജ്ജീകരണങ്ങൾ
    • ജല ധാരണം കുറയ്ക്കാൻ, തീ പടരുന്നത് തടയാൻ
  4. ഫുഡ് പ്രോസസ്സിംഗ് പ്ലാന്റുകൾ
    • ഭക്ഷ്യപ്രധാന മേഖലകളിൽ സുരക്ഷിതവും ശുചിത്വമുള്ള തീ നിയന്ത്രണം
  5. ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ

Water Mist System കുറഞ്ഞ വെള്ളം ഉപയോഗിക്കുന്നതിനാൽ, സെൻസിറ്റീവ് ഉപകരണങ്ങളും മൂല്യവത്തായ വസ്തുക്കളും ഉള്ള സ്ഥലങ്ങളിൽ പ്രായോഗികവും സുരക്ഷിതവുമാണ്.


അവലംബം: 

  1. NFPA 750 Standard on Water Mist Fire Protection Systems.
  2. NFPA 2001 Standard on Clean Agent Fire Extinguishing Systems.

Leave a Reply

Previous post ബോഗ് ബോഡികൾ : ചതുപ്പുനില ശരീരങ്ങളുടെ കാലാതീതമായ കഥ
Close