ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 30-ന് ആചരിച്ച് വരുന്ന അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനവുമായി (International Asteroid Day) ബന്ധപ്പെട്ട് ശാസ്ത്ര പ്രഭാഷണം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ ഞായറാഴ്ച രാവിലെ പത്തര മുതൽ 12 മണി വരെയാണ് പരിപാടി.
ജ്യോതിശാസ്ത്ര സംഘടനയായ ആസ്ട്രോ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാം അസിസ്റ്റൻറ് പ്രോജക്ട് ഡയറക്ടർ ശ്രീ വി രാജശേഖർ സെഷൻ നയിക്കും. ഹൈസ്കൂൾ – ഹയർ സെക്കൻഡറി – കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. ഛിന്ന ഗ്രഹങ്ങൾ ഭൂമിക്ക് ഉയർത്തുന്ന ഭീഷണി അവയുടെ പ്രത്യേകതകൾ ഇവയെ പ്രതിരോധിക്കുവാനുള്ള പദ്ധതികൾ, ബഹിരാകാശ ജ്യോതിശാസ്ത്ര സംബന്ധമായ വിഷയങ്ങൾ മുതലായവ സംബന്ധിച്ച് സംശയ നിവാരണത്തിനും സംവാദത്തിനും ഉള്ള അവസരം ഉണ്ട്.
ഛിന്നഗ്രഹ വാർത്തകൾ
ഛിന്നഗ്രഹങ്ങളെക്കുറിച്ച് ലൂക്കയിൽ വായിക്കാം