ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഇന്ററാക്ടീവ് പി.ഡി.എഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
February 17, 2025
ജ്യോദാനോ ബ്രൂണോ രക്തസാക്ഷി ദിനം
ജ്യോദാനോ ബ്രൂണോ രക്തസാക്ഷി ദിനം
All day
February 17, 2025
![](https://i0.wp.com/luca.co.in/wp-content/uploads/2022/02/BRUNO.png?fit=1024%2C563&ssl=1)
സ്വതന്ത്ര ചിന്തയ്ക്കും ശാസ്ത്രബോധത്തിനും വേണ്ടി ജ്യോദാനോ ബ്രൂണോ രക്തസാക്ഷിയായ ദിനമാണ് ഫെബ്രുവരി 17
Giordano Bruno ജനനം 1548, മരണം :17 February 1600- നവോത്ഥാന ചരിത്രത്തിലെ ഏറ്റവും സാഹസിക ചിന്തകരിൽ ഒരാളായിരുന്നു. തന്റെ കഴിവുകളിൽ അത്യധികം ആത്മവിശ്വാസമുള്ളയാൾ. അരിസ്റ്റോട്ടിലിയനിസത്തെയും അതിന്റെ സമകാലിക അനുയായികളെ പരിഹസിച്ചു. കോപ്പർനിക്കസിന്റെ സൗര കേന്ദ്ര സിദ്ധാന്തത്തെ "പുതിയ തത്ത്വചിന്ത" എന്ന് അദ്ദേഹം വിളിച്ചു. ഗിയോർദാനോ ബ്രൂണോയുടെ മാതൃക പ്രകാരം ഭൂമിക്കോ സൂര്യനോ പ്രപഞ്ചത്തിൽ പ്രത്യേക സ്ഥാനമൊന്നുമില്ല. അനന്തമായി കിടക്കുന്ന സമയം. നക്ഷത്രങ്ങൾക്ക് ഇടയിലുള്ള സ്ഥലം ഈഥർ എന്ന പദാർത്ഥം കൊണ്ട് നിറഞ്ഞിരിക്കുന്നു. പദാർത്ഥം ഉണ്ടാക്കിയിരിക്കുന്നത് വെള്ളം ഭൂമി വായു തീ എന്നിവയാലാണ് എന്നും പ്രചരിപ്പിച്ചു. അതുവഴി ക്രിസ്ത്യൻ പ്രപഞ്ച വീക്ഷണത്തെയും ചോദ്യം ചെയ്തു. മതദ്രോഹ വിചാരണ നടത്തി ബ്രൂണോയെ കുറ്റക്കാരൻ എന്ന് വിധിക്കുകയും ചുട്ടു കൊല്ലുകയും ചെയ്തു. നൂറ്റാണ്ടുകൾക്കു ശേഷവും ശാസ്ത്രീയ നിഗമനങ്ങൾക്കും യുക്തിചിന്തക്കും മേലെയായി കാലഹരണപ്പെട്ട മതപുസ്തകങ്ങളിലെ വരികളെ പ്രതിഷ്ഠിക്കുകയും അതു വിശ്വസിക്കാത്തവരെ കൊന്നു കളയുകയും ചെയ്യുന്നവരുടെ നാടാണ് നമ്മുടെത് !!!
ജനവരിയിലെ 2 പ്രധാനപ്പെട്ട ദിനങ്ങൾ UNESCO പ്രഖ്യാപിച്ചത് വന്നിട്ടില്ല. ദയവായി ചേർക്കുക.
ജനുവരി 14 യുക്തിചിന്താ ദിനാചരണമാണ്.
ജനുവരി 24 വിദ്യാഭ്യാസ ദിനാചരണമാണ്