ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഇന്ററാക്ടീവ് പി.ഡി.എഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
February 16, 2025
മേഘനാഥ് സാഹ ജന്മദിനം
All day
February 16, 2025
![](https://i0.wp.com/luca.co.in/wp-content/uploads/2022/02/MEGHANATH-SAHA.png?fit=1024%2C563&ssl=1)
1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ. നക്ഷത്ര പ്രകാശരാജി വിശ്ലേഷണം (stellar spectrum analysis ) എന്ന സാങ്കേതിക വിദ്യക്ക് അടിസ്ഥാനമായ സമവാക്യങ്ങൾ സാഹയുടെ കണ്ടെത്തലുകളാണ്. സാഹാ സമവാക്യം പ്രകാശ സ്രോതസ്സിന്റെ രാസഘടനയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാൻ സഹായിച്ചു. നക്ഷത്രത്തിന്റെ താപനിലയോ അല്ലെങ്കിൽ അതിലുള്ള രാസ മൂലകങ്ങളുടെ ആപേക്ഷിക അളവോ നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നു. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ രാജ്യ സ്നേഹിയാണ്. ഇന്ത്യയിൽ ആധുനിക ഭൗതികശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തി നേടുകയും ചെയ്തു.
ജനവരിയിലെ 2 പ്രധാനപ്പെട്ട ദിനങ്ങൾ UNESCO പ്രഖ്യാപിച്ചത് വന്നിട്ടില്ല. ദയവായി ചേർക്കുക.
ജനുവരി 14 യുക്തിചിന്താ ദിനാചരണമാണ്.
ജനുവരി 24 വിദ്യാഭ്യാസ ദിനാചരണമാണ്