സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ സർഗാത്മകവും നൂതനവുമായ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം!
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസെസിൽ (TISS , മുംബൈ) സെന്റർ ഓഫ് എക്സലൻസ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ (CETE) സംഘടിപ്പിക്കുന്ന ഹാക്കത്തോൺ ആണ് ILLUMINATE -24. സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ മനസ്സിലുള്ള ആശയങ്ങൾ പങ്കുവയ്ക്കാനും, അവ ചർച്ച ചെയ്യുന്നതിലൂടെ വേണ്ടരീതിയിലുള്ള മാറ്റങ്ങൾ വരുത്താനും, ഈ ആശയങ്ങളെ പ്രാവർത്തികമാക്കാനും ഉള്ള ഒരു അവസരം ആണ് ILLUMINATE ഒരുക്കുന്നത്.
ഈ പ്രക്രിയയെ സഹായിക്കാൻ അനുഭവസമ്പത്തുള്ള mentors വിദ്യാത്ഥികൾക്കു വഴികാട്ടികളായി ഉണ്ടാവും. നൂതനസാങ്കേതികവിദ്യകൾ ഉപയോഗിക്കാനും ആശയങ്ങൾ മറ്റുള്ളവരുമായി പങ്കിടാനും വിവിധ പഠനപ്രവർത്തനങ്ങളിലൂടെ അവയെ മെച്ചപ്പെടുത്താനും മറ്റും ഉള്ള ശേഷി വർധിപ്പിക്കാൻ ഈ വേദി സഹായകമാവും.
ഈ വർഷത്തെ വിഷയം (theme) : പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും (environment and climate change)
- Individual participant വ്യക്തിഗതമായി
- School team ഒരേ സ്കൂളിൽ നിന്നുമുള്ള ടീം
- Community team മറ്റു സ്കൂളിലെ കൂട്ടികളുമായി ടീം ഉണ്ടാക്കാം
മൂന്നു റൗണ്ടുകളിൽ ആയാണ് ഹാക്കത്തോൺ നടക്കുക. റൗണ്ട് ഒന്നിൽ ആദ്യം ചെയേണ്ടത് രജിസ്റ്റർ ചെയ്യുക എന്നതാണ്.
- ജൂൺ 5 ന് റെജിസ്ട്രേഷൻ തുടങ്ങി.
- ജൂലൈ 5 : ആശയങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി.
- റെജിസ്ട്രേഷനും ജൂലൈ 5 വരെ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷനും ആശയങ്ങളുടെ ഉദാഹരണങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കൂ
- Website : https://leap21stcentury.org/contest
- Phone Number : +91 9372019942
- Email : [email protected]