
2025 ആഗസ്റ്റ് 16, തിരുവനന്തപുരം കെ.എസ്.ടി.എ. ഹാളിൽ വെച്ചു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം സംഘർഷഭരിതമാവുകയാണ്. ദേശീയവിദ്യാഭ്യാസനയം 2020-ന്റെ പശ്ചാത്തലത്തിൽ യൂണിയൻ സർക്കാരിൻ്റെ അധികാരകേന്ദ്രീകരണം ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് വലിയ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടി രിക്കുന്നു. വിദ്യാഭ്യാസനയം നടപ്പിലാക്കാൻ എല്ലാ മാർഗ്ഗങ്ങളും യൂണിയൻ സർക്കാർ തേടുന്നു. അതിൻ്റെ ഭാഗമായി ഭരണഘടന യിലെ വിദ്യാഭ്യാസംപോലുള്ള സംയുക്തവിഷയങ്ങളിൽ സംസ്ഥാ നങ്ങളുമായി അവശ്യം വേണ്ട കുടിയാലോചനകൾ നടത്താതെ അവരുടെ അധികാരപരിധികൾ സ്ഥിരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്രം നിർദ്ദേശിക്കുന്ന ഏകീകൃതനയങ്ങൾ സം സ്ഥാനങ്ങളെ മറികടന്ന് നടപ്പിലാക്കാൻ ശ്രമിക്കുന്നത് സഹകരണ ഫെഡറലിസത്തെ തന്നെ അപഹാസ്യമാക്കുകയാണ്.
ഉന്നതവിദ്യാഭ്യാസ മേഖലയിലാണ് ഇതിൻ്റെ പ്രതികൂലഫലങ്ങൾ ഏറ്റവും തീവ്രമായി കണ്ടുകൊണ്ടിരിക്കുന്നത്. അക്കാദമിക സ്വാ തന്ത്ര്യത്തെയും സർവ്വകലാശാലകളുടെ സ്വയംഭരണാവകാശങ്ങ ളെയും തളർത്തുന്ന തിരുമാനങ്ങൾ നിരന്തരമായി ഉണ്ടായിക്കൊ ണ്ടിരിക്കുന്നു. സാംസ്‌കാരികമേഖലയിലും ശാസ്ത്രരംഗത്തും മറ്റു ബൗദ്ധികമേഖലകളിലും ഇതിൻ്റെ ആരോഗ്യകരമല്ലാത്ത അനുര ണനങ്ങൾ ഉണ്ടാവുകയാണ്.
ഇത് വളരെയേറെ ആശങ്കകളുണ്ടാക്കുന്നു. വിദ്യാഭ്യാസത്തിന്റെ മതേതര-ജനാധിപത്യ ഉള്ളടക്കത്തെ തകർത്ത് വർഗീയവൽക്ക രിക്കാനും, സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെയും ജനാധിപത്യ സംവിധാനത്തെയും തകർക്കാനുമുള്ള നീക്കത്തെയും, സംസ്ഥാന സർക്കാരിൻ്റെ പരമാധികാരത്തെ തകിടം മറിക്കാ നുള്ള ഗൂഢതന്ത്രങ്ങളെയും ഭരണഘടന ഉയർത്തിപ്പിടിച്ച് ചെറുത്തുതോല്പിക്കേണ്ടതുണ്ട്. ഈ വിഷയങ്ങളെ ആഴത്തിൽ വിലയി രുത്തുകയും, പ്രതിരോധവും പരിഷ്‌കരണങ്ങളും ലക്ഷ്യമിട്ടുള്ള ഇടപെടലുകളുടെ വഴികൾ ചർച്ച ചെയ്യുകയും ചെയ്യുന്ന സെമിനാറിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
