നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുളള കാവെൻഡിഷ് അതിൽ മിക്കതും പ്രസിദ്ധപ്പെ ടുത്തുകയുണ്ടായില്ല. ഹൈഡ്രജൻ കത്തുമ്പോൾ ജലം ഉത്പാദിപ്പിക്കപ്പെടുമെന്ന് ആദ്യമായി കണ്ടുപിടിച്ചത് കാവെൻഡിഷാണ്. ഗുരുത്വസ്ഥിരാങ്കത്തിന്റെ മൂല്യം ആദ്യമായി നിർണയിച്ചതും അദ്ദേഹമാണ്.
ഇംഗ്ലണ്ട് സൃഷ്ടിച്ച ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു കാവന്‍ഡിഷ്. ഓട്ടിസത്തെ മറികടന്ന പ്രതിഭയായിരുന്നു കാവന്‍ഡിഷ്. ഇംഗ്ലണ്ടിലെ ഒരു ധനികകുടുംബത്തിൽ ജനിച്ച കാവൻഡിഷ് എന്ന ശാസ്ത്രജ്ഞന്റെ സ്വഭാവത്തിലെ മുഖ്യമായ സവിശേഷത സംസാരിക്കാനുള്ള മടിയായിരുന്നു. കാവൻഡിഷ് വല്ലപ്പോഴും സംസാരിച്ചാൽ തന്നെ വിക്കുകാരണം വാക്കുകൾ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നു. അദ്ദേഹത്തിന് സ്ത്രീകളോട് സംസാരിക്കാനോ മുഖത്തുനോക്കാനോ പ്രത്യേകമായ ലജ്ജയും ഭയമുണ്ടായിരുന്നു. ബാല്യത്തിൽ കാവെൻഡിഷിന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിൽ നാലുകൊല്ലം ചെലവഴിച്ച അദ്ദേഹം ഒടുവിൽ – ഡിഗ്രിയെടുക്കാതെ അവിടം വിടുകയാണുണ്ടായത്. വാചാപരീക്ഷയിൽ പരീക്ഷകന്മാരെ അഭിമുഖീകരിക്കാൻ കാവെൻഡിഷ് ഇഷ്ടപ്പെട്ടില്ല എന്നതാണ് വാസ്തവം. കാവന്‍ഡിഷിന് ശാസ്ത്രഗവേഷണത്തിൽ മാത്രമേ താത്പര്യമുണ്ടായിരുന്നുളളൂ.
ഏകദേശം 60കൊല്ലം അദ്ദേഹം സ്വന്തം പരീക്ഷണശാലയിലും വായനശാലയിലുമായി കഴിഞ്ഞു. സ്വന്തം കണ്ടുപിടുത്തങ്ങൾ പ്രസിദ്ധ പ്പെടുത്തുന്നതിലും അദ്ദേഹം വിമുഖനായിരുന്നു. വിദ്യുച്ഛക്തിയെ സംബന്ധിച്ച കാവെൻഡിഷിന്റെ സുപ്രധാനമായ കണ്ടുപിടുത്തങ്ങൾ പ്രസിദ്ധപ്പെടുത്തിയത് അദ്ദേ ഹത്തിന്റെ മരണശേഷം വളരെക്കാലം കഴിഞ്ഞ് ക്ലർക്ക് മാക്സവെൽ ആണ്.
1766-ൽ കാവെൻഡിഷ്, ലോഹങ്ങളും അമ്ലങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനം മൂലം ഉത്പാ ദിപ്പിക്കപ്പെടുന്ന ഒരു വാതകത്തെ സംബന്ധിച്ച ഗവേഷണങ്ങൾ പ്രസിദ്ധപ്പെടുത്തി. ആ വാതകത്തിന് അദ്ദേഹം പേർ നൽകിയിരുന്നില്ല. ഹൈഡ്രജൻ എന്ന പേർ പിന്നീട് അതിന് നല്കിയത് ലവോസിയേ ആണ്. വാതകങ്ങളുടെ ഘനത്വങ്ങൾ നിർണയിക്കാൻ ആദ്യമായി ശ്രമിച്ചത് കാവെൻഡിഷ് ആണ്. ഹൈഡ്രജൻ, ഘനത്വം വളരെക്കുറഞ്ഞ ഒരു വാതകമാണെന്ന് അദ്ദേഹം കണ്ടു. അതിന് സാധാരണ വായുവിന്റെ 1/14 അംശം ഘനത്വമേയുണ്ടായിരുന്നുള്ളൂ. ഹൈഡ്രജൻ കത്തുമ്പോൾ ജലം ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് ആദ്യമായി കണ്ടുപിടിച്ചത് കാവെൻഡിഷ് ആണ്. അതിനാൽ ജലം രണ്ടു വാതകങ്ങളുടെ സംയോജനത്തിന്റെ ഫലമാണെന്ന് അഭിപ്രായപ്പെടാൻ അദ്ദേഹം മടിച്ചില്ല.
വിദ്യുച്ഛക്തി പ്രവഹിപ്പിച്ച് വായുവിലെ ഓക്സിജനും നൈട്രജനും തമ്മിൽ സംയോജിച്ച് നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിച്ചശേഷം കാവെൻഡിഷ് അത് ജല ത്തിൽ ലയിപ്പിച്ചു. വായുവിലെ നൈട്രജനെ മുഴുവൻ ഓക്സിജനുമായി സംയോജിപ്പിച്ച ശേഷവും അല്പം വാതകം അവശേഷിച്ചിരുന്നുവെന്ന് അദ്ദേഹം കണ്ടു. അതിനാൽ വായുവിൽ ഓക്സിജനും നൈട്രജനും പുറമെ നിഷ്ക്രിയമായ മൂന്നാമതൊരു വാതകവുമടങ്ങുന്നുവെന്ന് കാവൻഡിഷ് അഭിപ്രായപ്പെട്ടു. എന്നാൽ അന്നത്തെ ശാസ്ത്രജ്ഞർ ആ അഭിപ്രായത്തെ ശരി വച്ചില്ല. കാവെൻഡിഷിന്റെ അഭിപ്രായം ശരിയായിരുന്നു വെന്ന് തെളിയിച്ചതും, നിഷ്ക്രിയ വാതകങ്ങൾ കണ്ടുപിടിച്ചതും ഒരു നൂറ്റാണ്ടിനുശേഷം സർ വില്യം റാംസേ ആണ്.
രസതന്ത്രത്തിലെ കാവെൻഡിഷിന്റെ കണ്ടുപിടുത്തങ്ങൾ സുപ്രധാനങ്ങൾ തന്നെയെങ്കിലും, ഭൗതികശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾക്കാണ് ഇന്ന് കൂടുതൽ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഗുരുത്വസ്ഥിരാങ്കത്തിന്റെ മൂല്യം പരീക്ഷണം വഴി ആദ്യമായി നിർണയിച്ചത് അദ്ദേ ഹമാണ്. നിശ്ചിതദ്രവ്യമാനങ്ങളുള്ള രണ്ടു വസ്തക്കൾ തമ്മിലുളള ആകർഷണബലം മാപനം ചെയ്യുക വഴി ഗുരുത്വസ്ഥിരാങ്കത്തിന്റെ മൂല്യം നിർണയിക്കാമെന്ന് ന്യൂട്ടൺ തെളിയിച്ചു. എന്നാൽ ഗുരുത്വാകർഷണം സ്വതേ ദുർബലമായതിനാൽ, വളരെ ഉയർന്ന ദ്രവ്യമാനമുള്ള രണ്ടു വസ്തുക്കൾ ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ അത് എളുപ്പം മാപനം ചെയ്യാൻ കഴിയൂ. അത്തരം വസ്തുക്കൾ പരീക്ഷണശാലയിൽ ഉപയോഗി ക്കാൻ കഴിയുകയില്ലല്ലോ. ദ്രവ്യമാനം താരതമ്യേന – കുറവായ വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം പോലും മാപനം ചെയ്യാനുള്ള ഒരു വഴി കണ്ടുപിടിക്കുകയാണ് കാവെൻഡിഷ് ചെയ്തത്. അദ്ദേഹത്തിന്റെ പരീക്ഷണം “കാവെൻഡിഷ് പരീ ക്ഷണ’മെന്ന പേരിൽ ഇന്ന് പ്രസിദ്ധമാണ്. ഗുരുത്വസ്ഥിരാങ്കത്തിന്റെ മൂല്യം നിർണയിച്ച ശേഷം നിശ്ചിതദ്രവ്യമാനമുള്ള ഒരു വസ്തുവും ഭൂമിയും – തമ്മിലുള്ള ആകർഷണബലം മാപനം ചെയ്യുകവഴി കാവെൻഡിഷ് ഭൂമിയുടെ ദ്രവ്യമാനം നിർണയിച്ചു. ഭൂമിക്ക് 6.6 X 10²¹ ടൺ ഭാരമുണ്ടെന്നും, അതിന്റെ ഘനത്വം ജലത്തിന്റെ ഘനത്വത്തിന്റെ ഉദ്ദേശം 5 1/5 ഇരട്ടിയാണെന്നും കാവൻഡിഷ് – തെളിയിച്ചു.
കോടിക്കണക്കിനു പവൻ വിലമതിച്ചിരുന്ന സ്വത്തിന്റെ ഉടമയായിരുന്ന കാവെൻഡിഷ് ഒരു സാധാരണക്കാരന്റെ ജീവിതമാണ് നയിച്ചത്. പണം ചെലവാക്കാൻ അദ്ദേഹത്തിനറിഞ്ഞുകൂടായിരുന്നു. സ്ത്രീകളുടെ മുഖത്തുനോക്കാൻ പോലും ഭയപ്പെ ട്ടിരുന്ന അദ്ദേഹം ആജീവനാന്തം അവിവാഹിത – നായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാവെൻഡിഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ – സ്വത്ത് അകന്ന ബന്ധുക്കൾക്കാണ് ലഭിച്ചത്. കേംബ്രിഡ്ജ് സർവകലാശാലയിലെ അണുകേന്ദ്ര ഭൗതിക ശാസ്ത്ര പരീക്ഷണ ശാല ഇന്ന് – കാവെൻഡിഷ് ലാബറട്ടറി എന്ന പേരിലാണറിയ പ്പെടുന്നത്. അവിടെ നടത്തുന്ന പരീക്ഷണങ്ങൾക്ക് ലോകപ്രസിദ്ധിയാർജിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ എന്ന പുസ്തകത്തില്‍ നിന്നും
One thought on “ഹെൻറി കാവൻഡിഷും ഹൈഡ്രജനും”