Read Time:2 Minute
[author image=”http://luca.co.in/wp-content/uploads/2014/08/jagadees.png” ]ജഗദീശ് എസ്.
[email protected][/author] ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രക്കാരുള്ള നഗരമാണ് ഗ്രോണിങ്‌ഗെന്‍ (Groningen). ഗ്രോണിങ്‌ഗെനിലെ 50% യാത്രകളും സൈക്കിളുപയോഗിച്ചാണ് നടത്തുന്നത്. നഗര കേന്ദ്രത്തില്‍ അത് 60% വരും.

bicycle
ബഹുനിലകളിലായാണ് ഗ്രോണിംഗണിനിലെ റെയില്‍വേസ്റ്റേഷനുകളിള്‍ സൈക്കിള്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്

192,000 ജനങ്ങള്‍ ജീവിക്കുന്ന വടക്കന്‍ നെതര്‍ലണ്ടിലെ ഈ നഗരത്തില്‍ കാറുകളുടെ എണ്ണം 75,000 ആകുമ്പോള്‍, സൈക്കിളുകളുടെ എണ്ണം 300,000 വരും സാധാരണ ആവശ്യങ്ങള്‍ക്കും സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്കും ഒക്കെയായി ഒരാള്‍ ഒന്നിലധികം സൈക്കിളുകള്‍ അവിടെ സ്വന്തമാക്കിയിട്ടുണ്ടെന്ന് ചുരുക്കം.

1970 കളില്‍ ഇടത് ആഭിമുഖ്യമുള്ള നഗരഭരണമാണ് സിറ്റിയെ സൈക്കിള്‍ സൗഹൃദമാക്കുവാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേകം സൈക്കിള്‍ റോഡുകള്‍ നഗരമെമ്പാടും നിര്‍മ്മിച്ചു. റെയില്‍വേസ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകം സൈക്കിള്‍ പാര്‍ക്കുകള്‍ നിര്‍മ്മിച്ചു. ജനങ്ങള്‍ സൈക്കിള്‍ പ്രേമികളായെന്നതാണ് ഫലം.

InfoGraphic-CO2-Cycling-Study-2
ഹരിതഗൃഹ വാതകങ്ങളുടെ ഉത്സര്‍ജ്ജനം വിവിധ ഇനം വാഹനങ്ങളില്‍ – യൂറോപ്യന്‍ സൈക്കിളിസ്റ്റ് ഫെഡറേഷന്‍ ഇന്‍ഫോഗ്രാഫിക്സ്

ഹരിത ഗൃഹ വാതകങ്ങളുടെ വര്‍ദ്ധനയ്കിടയാക്കുന്ന കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തെ തടയാനുള്ള മുഖ്യമാര്‍ഗ്ഗം ഗതാഗത സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റമാണ്. സൈക്കിള്‍ യാത്രകള്‍ സൃഷ്ടിക്കുന്ന CO2 ഉത്സര്‍ജ്ജനം കാര്‍ യാത്രകളേക്കാള്‍ തുലോം തുച്ഛമാണല്ലോ. ഗ്രോണിങ്ഗെന്‍ ഇതിന് ലോകത്തിനു തന്നെ മാതൃകയായി തീര്‍ന്നിരിക്കുന്നു. ഫര്‍ണിച്ചര്‍ വാങ്ങാനായി നിങ്ങള്‍ മൂന്നുവീലന്‍ ലോഡ് സൈക്കിളില്‍ കടയിലേക്ക് പോകുന്നത് ആലോചിച്ചുനോക്കൂ. ഗ്രോണിങ്ഗെന്‍ നിവാസികള്‍ ഇതൊരു കുറച്ചിലായി കാണുന്നില്ല എന്നതാണ് പ്രത്യേകത.

[divider]

കടപ്പാട് : http://www.outsideonline.com

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇനി ഹരിത അമോണിയയും
Next post വലിയ സര്‍ക്കാരുകളെ ഇഷ്ടപ്പെടുന്ന ജനം
Close