Read Time:2 Minute

ഡോ. രാഗസീമ വി.എം.
ഗവ ആർട്‌സ് കോളേജ്, തിരുവനന്തപുരം

മെലാനിന്റെ അളവിലുണ്ടാകുന്ന കുറവാണു മുടികൾക്കു നിറം നഷ്ടപ്പെടാൻ കാരണമാകുന്നതെന്നാണ് എലികളിൽ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്.

അധികമായ മാനസികസമ്മർദ്ദം മുടികളുടെ കറുപ്പുനിറം നഷ്ടപ്പെടുത്തി വേഗത്തിൽ നരയ്ക്കുന്നതിനു കാരണമാകും എന്നത് പുതിയ ഒരറിവല്ല. എന്നാൽ ഇതിനു പിന്നിലെ ശാസ്ത്രം ആണ് ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്. സാധാരണനിലയിൽ രോമകൂപങ്ങളിലുള്ള മെലാനോസൈറ്റ് (melanocyte) എന്ന കോശങ്ങളിൽ നിന്നാണ് മുടിക്കു കറുപ്പ് നൽകുന്ന വർണപദാർഥങ്ങൾ  നിർമ്മിക്കപ്പെടുന്നത്.  എന്നാൽ, നമ്മുടെ ശരീരം അധികസമ്മർദ്ദങ്ങൾക്കു വിധേയമാകുമ്പോൾ നോർഎപ്പിനെഫ്രിൻ (Norepinephrine) എന്ന സന്ദേശവാഹകർ  കൂടിയ അളവിൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും മെലാനോസൈറ്റുകളുടെ വിത്ത് കോശങ്ങളെ (stem cells) ക്രമാതീതമായി ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം വിത്തുകോശങ്ങളുടെ ശേഖരം അതിവേഗം ഇല്ലാതാകുകയും മുടിക്ക് കറുപ്പ് നിറം നൽകുന്ന മെലാനിൻ ഉൽപ്പാദനം നിലക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ മെലാനിന്റെ അളവിലുണ്ടാകുന്ന കുറവാണു മുടികൾക്കു നിറം നഷ്ടപ്പെടാൻ കാരണമാകുന്നതെന്നാണ് എലികളിൽ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്.

എലികളിൽ വന്ന മാറ്റം കടപ്പാട്‌
എലികളിൽ വന്ന മാറ്റം കടപ്പാട്‌: genengnews.com

 


അധിക വായനയ്ക്ക്

  1. നേച്ചറിൽ വന്ന ലേഖനം https://www.nature.com/articles/s41586-020-1935-3
  2. Going Gray Too Soon? Scientists Say It Really May Be Due to Stress

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020 ഫെബ്രുവരിയിലെ ആകാശം
Next post 2019 ഭൂമിയുടെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ചൂട് കൂടിയ വർഷം
Close