Read Time:3 Minute

ഡോ.ദീപ.കെ.ജി

ആകാശ ഗംഗ (Milky Way) ഗാലക്സിയുടെ സർപ്പിള (spiral) ആകൃതിയിലുള്ള രണ്ട് കൈകളെ ബന്ധിപ്പിക്കുന്ന ഇടതൂർന്നു നീളത്തിലുള്ള നേർത്ത വാതക പടല (a long thin filament of dense gas) ത്തിനാണ് ശാസ്ത്രജ്ഞർ ഗംഗോത്രി തരംഗം (Gangotri wave) എന്ന് പേരിട്ടിരിക്കുന്നത്.

മലയാളിയായ ഡോ. വി.എസ്. വീണ ഉൾപ്പെടുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ വാതക പടലം കണ്ടെത്തിയത്. ജർമനിയിലെ കൊളോൺ സർവകലാശാലയിൽ (University of Cologne) പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിലാണ് വീണ.

ചിലിയിലെ അറ്റക്കാമ പാത്ത് ഫൈൻഡർ എക്സ്പെരി മെന്റ്

6000 മുതൽ 13000 വരെ പ്രകാശവർഷം (5.6764ല+16 കിലോ മീറ്റർ മുതൽ 1.22989ല+17 കിലോമീറ്റർ) വരെ നീളത്തിൽ ആകാശ ഗംഗയുടെ സർപ്പിള കരങ്ങൾക്കിടയിൽ ഇത് വ്യാപിച്ചു കിടക്കുന്നു. ചിലിയിലെ അറ്റക്കാമ പാത്ത് ഫൈൻഡർ എക്സ്പെരി മെന്റ് (APEX) റേഡിയോ ടെലിസ്കോപ്പിൽ നിന്നുള്ള ഡാറ്റയുപയോഗിച്ച് ആകാശ ഗംഗയിലെ കാർബൺ മോണോക്സൈഡ് വാതകത്തിന്റെ കേന്ദ്രീകരണം പഠിക്കുകയായിരുന്നു ശാസ്ത്രസംഘം. അപ്പോഴാണ് താരതമ്യേന കൂടുതൽ അളവിൽ കാർബൺ മോണോക്സൈഡ് അടങ്ങിയ ഗംഗോത്രി വാതക പടലത്തെ കണ്ടെത്തിയത്. ഗാലക്സികളുടെ സർപ്പിള കാരങ്ങൾക്കിടയിലുള്ള ഇത്തരം വാതക പടലങ്ങളെ തൂവലുകൾ എന്നാണു വിളിക്കുന്നത്. ആകാശ ഗംഗയിൽ ആദ്യമായാണ് ഇത്തരം തൂവൽ കണ്ടെത്തുന്നത്! മുൻ അനുമാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഗംഗോത്രിക്കു ഒരു വളഞ്ഞു പുളഞ്ഞ തരംഗ രൂപമുള്ളതിനാലാണ് അതിനു ഗംഗോത്രി വേവ് എന്നു പേരിട്ടത്. ഗ്യാലക്സിയുടെ ഭ്രമണ കേന്ദ്രത്തിൽ നിന്ന് 17,000 പ്രകാശ വർഷം (1.6083242e+17 കി ലോമീറ്റർ) ദൂരെയാണ് ഗംഗോത്രിയുടെ സ്ഥാനം. സൂര്യനേക്കാളും ഏകദേശം 90 ലക്ഷത്തോളം മടങ്ങ് പിണ്ഡമുണ്ട് ഗംഗോത്രിക്ക്. മിൽക്കിവേയിലെ കൂടുതൽ രഹസ്യങ്ങൾ അറിയാൻ ഈ കണ്ടുപിടുത്തം ഒരു മുതൽക്കൂട്ടാകും.

രണ്ട് പ്രധാന നക്ഷത്ര കൈകളും ഒരു ബാറും ഉള്ള ക്ഷീരപഥത്തിന്റെ സർപ്പിള ഘടനയെക്കുറിച്ചുള്ള കലാകാരന്റെ സൃഷ്ടി.

അവലംബം: The Astrophysical Journal Letters, Volume 921, L42, 2021


ജനുവരി 2022 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കാലുകളുടെ എണ്ണത്തിൽ ഒന്നാമൻ
Next post ആദ്യ ഇന്ത്യൻ നിർമിത ഹൈഡ്രജൻ ബസ്
Close